Police Case | വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ദമ്പതികളെ മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു

 


കായംകുളം: (www.kvartha.com) വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ദമ്പതികളെ മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. എരുവ സ്വദേശി രതീഷ്, ഭാര്യ രേഷ്മ എന്നിവരെയാണ് കാറിലെത്തിയ സംഘം മര്‍ദിച്ചത്.

Police Case | വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ദമ്പതികളെ മര്‍ദിച്ചെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

രേഷ്മയുടെ ജന്മദിനാഘോഷം കഴിഞ്ഞ് ബൈകില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി കൊറ്റുകുളങ്ങരയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രതീഷും രേഷ്മയും സഞ്ചരിച്ചിരുന്ന ബൈകില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

കാറില്‍ ഉണ്ടായിരുന്ന ഏഴംഗ സംഘം ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ദമ്പതികളുടെ പരാതി. രതീഷിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച രേഷ്മക്കും മര്‍ദനമേറ്റു. സംഭവ സ്ഥലത്തേക്കെത്തിയ രേഷ്മയുടെ സഹോദരന്‍ വിഷ്ണു, സുഹൃത്ത് അപ്പു എന്നിവര്‍ക്ക് നേരേയും ആക്രമണമുണ്ടായി.

നിരവധി കേസുകളില്‍ പ്രതികളായ അഭിജിത്, ആദില്‍, ആശിഖ് എന്നിവരാണ് മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യും.

Keywords: Couple beaten up on road, police register case, Alappuzha, News, Local News, Attack, Police, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia