Complaint Against Police | 'രാത്രി കടലോരത്ത് പോയ ദമ്പതികളെ വലിച്ചിഴച്ച് മര്‍ദിച്ചു': തലശ്ശേരി പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
Jul 9, 2022, 21:41 IST
കണ്ണൂര്‍: (www.kvartha.com) തനിക്കും ഭര്‍ത്താവിനും നേരെ സദാചാര ആക്രമണം നടത്തിയെന്ന ഗുരുതര ആരോപണവുമായി പൊലീസിനെതിരെ യുവതിയുടെ പരാതി. തലശ്ശേരി ടൗണ്‍ പൊലീസിനെതിരെയാണ് ഗുരുതര ആരോപണവുമായി ദമ്പതികള്‍ രംഗത്തെത്തിയത്.
രാത്രിയില്‍ കടലോര വാക് വേയില്‍ ഇരിക്കുകയായിരുന്ന തങ്ങള്‍ക്കു നേരെ സദാചാര സംരക്ഷകര്‍ ചമഞ്ഞെത്തിയ പൊലീസ് മര്‍ദിക്കുകയും ഇതിനു ശേഷം അറസ്റ്റ് ചെയ്തുവെന്നുമാണ് മുഖ്യമന്ത്രി, ഡി ജി പി, കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ഇവര്‍ പറയുന്നത്.
എരുവട്ടി സ്വദേശികളായ യുവദമ്പതികളായ മേഘ, പ്രത്യുഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍ പാലം കാണാന്‍ പോയതായിരുന്നു ഇവര്‍.
സംഭവത്തെ കുറിച്ച് മേഘ പറയുന്നത്:
പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ പൊലീസ് തങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദിച്ചു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കും എന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തുകയും ചെയ്തു.
പൊലീസിനെ ആക്രമിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു. പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ പ്രത്യുഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തലശേരി എസ് ഐ, സി ഐ എന്നിവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണമാരംഭിച്ചിട്ടുണ്ട്. തലശേരി എ സി പി വിഷ്ണു പ്രദീപാണ് പരാതി അന്വേഷിക്കുന്നത്.
Keywords: Couple File Complaint Against Police, Kannur, News, Police, Complaint, Allegation, Kerala.
Keywords: Couple File Complaint Against Police, Kannur, News, Police, Complaint, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.