Found Dead | '28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ 21 കാരി ജീവനൊടുക്കി, മനോവിഷമത്തില്‍ ഭര്‍ത്താവും മരിച്ചു'; ഇരുവരുടേയും വിയോഗത്തോടെ അനാഥമായത് പറക്കമറ്റാത്ത 2 കുരുന്ന് ജീവനുകള്‍
ഇന്റീരിയര്‍ ഡെകറേഷന്‍ ജോലി ചെയ്യുകയായിരുന്നു മരിച്ച ഇമ്മാനുവല്‍
ആലങ്ങാട്: (KVARTHA) 28 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ (Child) അമ്മയായ 21 കാരി ജീവനൊടുക്കിയതിലുള്ള (Dead) മനോവിഷമത്തില്‍ ഭര്‍ത്താവും മരിച്ചതായി ബന്ധുക്കള്‍ (Family) . ഇരുവരുടേയും വിയോഗത്തോടെ അനാഥമായത് പറക്കമറ്റാത്ത രണ്ട് കുരുന്ന് ജീവനുകള്‍ (Kids) . ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21) (Maria Rose) , ഭര്‍ത്താവ് ഇമ്മാനുവല്‍ (29) (Immanuval) എന്നിവരാണ് മരിച്ചത്.
സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്:
ശനിയാഴ്ച വൈകിട്ടാണ് മരിയ വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതു കണ്ടയുടന്‍ ഭര്‍ത്താവ് യുവതിയെ മഞ്ഞുമ്മലിലുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരിയ മരണത്തിന് കീഴടങ്ങി. ഇതിനുപിന്നാലെ ആശുപത്രിയുടെ എക്‌സ്‌റേ മുറിയില്‍ കയറി ഇമ്മാനുവേല്‍ ജീവനൊടുക്കുകയായിരുന്നു. പുലര്‍ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാര്‍ ഇമ്മാനുവലിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ദമ്പതികള്‍ക്കുണ്ട്. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയര്‍ ഡെകറേഷന്‍ ജോലിയായിരുന്നു. കൊങ്ങോര്‍പ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണ് മരിച്ച മരിയ. വിവാഹശേഷമാണ് ഇവര്‍ കൊങ്ങോര്‍പ്പിള്ളിയില്‍ താമസമാക്കിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)