Accident | കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു

 
Kottayam car accident site, fatal crash, National Highway
Kottayam car accident site, fatal crash, National Highway

Representational Image Generated by Meta AI

● ദമ്പതികൾ സഞ്ചരിച്ച കാറും എതിർ ദിശയിലേക്ക് വന്ന ടോറസും കൂട്ടിയിടിച്ചു.
● അപകടത്തിൽ കാർ പൂർണമായും തകർന്നു.
● ദേശീയ പാതയിൽ കോട്ടയം മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം.
● മരിച്ച വിജയകുമാറിൻ്റെ ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കോട്ടയം: (KVARTHA) ദമ്പതികൾ സഞ്ചരിച്ച കാറും ടോറസും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു. ചങ്ങനാശേരി സ്വദേശി വിജയകുമാർ (66) ആണ് മരിച്ചത്. ദേശീയ പാതയിൽ കോട്ടയം മുണ്ടക്കയത്ത് വെച്ചായിരുന്നു അപകടം.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മുണ്ടക്കയം മുപ്പത്തിനാലാം മൈലിലായിരുന്നു അപകടം. എതിർ ദിശയിലെത്തിയ ടോറസുമായി ദമ്പതികൾ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.

മരിച്ച വിജയകുമാറിൻ്റെ ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

A husband died and his wife was injured when their car collided with a tipper in Kottayam's Mundakkayam.

#KottayamNews, #CarAccident, #FatalCrash, #Kottayam, #NationalHighway, #AccidentNews

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia