ഐസ്ക്രീം കേസ്: വിഎസ് നേരിട്ട് ഹാജരാകണമെന്ന്‌ കോടതി

 


ഐസ്ക്രീം കേസ്: വിഎസ് നേരിട്ട് ഹാജരാകണമെന്ന്‌ കോടതി
കോഴിക്കോട്: ഐസ്ക്രീം കേസില്‍ വിഎസ് നേരിട്ട് ഹാജരാകണമെന്ന്‌ കോടതി. ഐസ്ക്രീം പാര്‍ ലര്‍ കേസ് അട്ടിമറിച്ചിട്ടില്ലെന്ന കണ്ടെത്തലിനെതിരെ വിഎസ് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഈ ആവശ്യം ഉന്നയിച്ചത്.

 വിഎസിന്‌ ഹാജരായി ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. എന്നാല്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപോര്‍ട്ട് കോടതി പരിശോധിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിഎസ് ഹര്‍ജി നല്‍കിയതെന്നും കോടതി ചോദിച്ചു.

 ഐസ്ക്രീം പാര്‍ ലര്‍ അട്ടിമറിക്കേസ് എഴുതിതള്ളിയതിനെതിരെ വിഎസ് കോടതിയെ സമീപിക്കുമെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ കേസ് എഴുതിത്തള്ളുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Keywords:  Kozhikode, Kerala, V.S Achuthanandan, Ice cream case, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia