ശ­ബ­രി­മ­ല­യിലെ പ്രസാ­ദ വി­ത­ര­ണ­ത്തില്‍ ശു­ചിത്വം ഉ­റ­പ്പു­വ­രുത്തണം: ഹൈ­ക്കോടതി

 


ശ­ബ­രി­മ­ല­യിലെ പ്രസാ­ദ വി­ത­ര­ണ­ത്തില്‍ ശു­ചിത്വം ഉ­റ­പ്പു­വ­രുത്തണം: ഹൈ­ക്കോടതി
കൊച്ചി: ശബരിമ­ല­യില്‍ ഭ­ക്തര്‍­ക്ക് വി­തര­ണം ചെ­യ്യു­ന്ന അ­പ്പം, അര­വ­ണ തു­ടങ്ങി­യ പ്ര­സാ­ദ­ങ്ങള്‍ ഉ­ണ്ടാ­ക്കു­ന്ന­ത് വൃ­ത്തിയും വെ­ടി­പ്പു­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ വെ­ച്ചാ­യി­രി­ക്ക­ണ­മെ­ന്ന് ഹൈ­ക്കോട­തി അ­ഭി­പ്രാ­യ­പ്പെട്ടു. അതു­പോ­ലെത്തന്നെ പാക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനസജ്ജമാണോയെന്ന് പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേ­ശി­ച്ചി­ട്ടുണ്ട്.

ശ­ബ­രി­മ­ല­യില്‍ ഭ­ക്തര്‍­ക്ക് വി­തര­ണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ വന്നതുമായി ബന്ധപ്പെട്ട ലാബ് റിപ്പോര്‍­ട്ടിന് സര്‍ക്കാര്‍ ബു­ധ­നാഴ്ച വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂപ്പല്‍ പിടിച്ച അ­പ്പം അ­പ്പോള്‍ തന്നെ നശിപ്പി­ച്ചത് ഉ­ചിതമായെന്നും കോടതി പറഞ്ഞു.

ശബരിമല ദേവസ്വം ബോര്‍ഡില്‍ സമാന്തര അധികാരകേന്ദ്രങ്ങളുണ്ടോയെന്ന് കോ­ടതി ആ­രാഞ്ഞു. സ്‌­പെഷല്‍ ഓഫീസറായി നിയമിച്ച കെ.ജയകുമാറിന്റെ അധികാ­രങ്ങ­ളെ കു­റിച്ച് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേ­ശി­ച്ചി­ട്ടുണ്ട്.

ശ­ബ­രി­മ­ല­യില്‍ ഇപ്പോ­ഴുണ്ടായ വിവാദങ്ങള്‍ മാധ്യ­മ­ങ്ങ­ളു­ടെ കെ­ട്ടി­ച്ച­മ­യ്­ക്ക­ലാ­ണെ­ന്നു വാ­ദിച്ച ദേവസ്വം ബോര്‍­ഡി­ന്റെ പ­രാ­മര്‍ശത്തെ തള്ളിക്കളഞ്ഞ കോടതി മാധ്യമങ്ങളുടേത് സ്തുത്യര്‍­ഹമാ­യ സേ­വ­ന­ങ്ങ­ളാ­ണെന്ന് വിലയി­രു­ത്തു­ക­യു­ണ്ടായി.

Keywords: Controvercy ,Sabarimala Temple, High Court, Kochi, Shabarimala Pilgrims, Report, Devaswom, Officer, Media, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia