ശബരിമലയിലെ പ്രസാദ വിതരണത്തില്‍ ശുചിത്വം ഉറപ്പുവരുത്തണം: ഹൈക്കോടതി
Nov 27, 2012, 14:39 IST
ശബരിമലയില്‍ ഭക്തര്‍ക്ക് വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ വന്നതുമായി ബന്ധപ്പെട്ട ലാബ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ ബുധനാഴ്ച വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂപ്പല്‍ പിടിച്ച അപ്പം അപ്പോള്‍ തന്നെ നശിപ്പിച്ചത് ഉചിതമായെന്നും കോടതി പറഞ്ഞു.
ശബരിമല ദേവസ്വം ബോര്‍ഡില്‍ സമാന്തര അധികാരകേന്ദ്രങ്ങളുണ്ടോയെന്ന് കോടതി ആരാഞ്ഞു. സ്പെഷല്‍ ഓഫീസറായി നിയമിച്ച കെ.ജയകുമാറിന്റെ അധികാരങ്ങളെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമലയില്‍ ഇപ്പോഴുണ്ടായ വിവാദങ്ങള്‍ മാധ്യമങ്ങളുടെ കെട്ടിച്ചമയ്ക്കലാണെന്നു വാദിച്ച ദേവസ്വം ബോര്‍ഡിന്റെ പരാമര്‍ശത്തെ തള്ളിക്കളഞ്ഞ കോടതി മാധ്യമങ്ങളുടേത് സ്തുത്യര്‍ഹമായ സേവനങ്ങളാണെന്ന് വിലയിരുത്തുകയുണ്ടായി.
Keywords: Controvercy ,Sabarimala Temple, High Court, Kochi, Shabarimala Pilgrims, Report, Devaswom, Officer, Media, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.