ഷുക്കൂര്‍ വധക്കേസ്: സി.പി.എം പ്രവര്‍ത്തകന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ്
Feb 18, 2013, 22:49 IST
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കേസ് നല്കി അപകീര്‍ത്തിപ്പെടുത്തിയതിന് സി.പി.എം പ്രവര്‍ത്തകന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ്. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരും കരിമ്പം കേയി സാഹിബ് കോളേജിലെ ജീവനക്കാരുമായ അള്ളാംകുളം ആയിഷാസില്‍ കക്കോട്ടകത്ത് പുതിയപുരയില്‍ മുഹമ്മദ് സാബിര്‍, കപ്പാലം പഴയപുരയില്‍ അബു എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് മോറാഴ കാനൂല് കുറ്റിപ്പുറത്ത് ഹൗസില്‍ കെ.പി. നന്ദനന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടത്. ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളാണ് മുഹമ്മദ് സാബിറും അബുവും.
2012 ഫെബ്രുവരി 20ന് രാവിലെ അരിയിലില്‍ വച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും ഉള്‍പ്പെടെയുള്ളവര്‍ അക്രമിക്കപ്പെട്ടിരുന്നു. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് ഉച്ച തിരിഞ്ഞാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സംഭവ ദിവസം തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ എത്തിയ മുഹമ്മദ് സാബിറും അബുവും സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണു ആശുപത്രിയുടെ 305ാം നമ്പര്‍ മുറിയുടെ വാതില്ക്കല് നിന്ന് ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് കേട്ടുവെന്നും അപ്പോള്‍ മുറിയില്‍ പി. ജയരാജനും ടി.വി. രാജേഷും ഉണ്ടായിരുന്നുവെന്നും മൊഴി നല്‍കിയെന്നാണ് പോലീസ് രേഖ. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റം ചുമത്തി ജയരാജനെയും രാജേഷിനെയും മറ്റും കേസില്‍ പ്രതിയാക്കിയത്.
ഇക്കാര്യം പുറത്തുവന്നതോടെ മുഹമ്മദ് സാബിറിനെയും അബുവിനെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് നന്ദനന്‍ കണ്ണൂര്‍ മജിസ്ട്രേട്ട് കോടിതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കൊല നടത്തുന്ന കാര്യം മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസില്‍ വിവരം നല്കി ഷുക്കൂറിനെ അക്രമിക്കുന്നത് തടയാന്‍ ഇവര്‍ ശ്രമിച്ചില്ലെന്നും അതിനാല്‍ ജയരാജനെയും രാജേഷിനെയും പോലെ ഇവരെയും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നന്ദനന്റെ ഹര്‍ജി.
Also Read:
സി.പി.എമ്മിന് കക്കാനറിയാം.... നിക്കാനും
Keywords: Kerala, Kannur, Shukoor, Murder case, court, order, CPM, CPI, IUML, P. Jayarajan, Mohammed Sabir, Abu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.