Court order | കാന്‍സര്‍ ബാധിതനായി മരണമടഞ്ഞയാളുടെ ഭാര്യക്ക് ആനുകൂല്യം നിഷേധിച്ചു; 10 ലക്ഷം രൂപയും കോടതി ചിലവും നല്‍കാന്‍ എല്‍ഐസിക്ക് കോടതി ഉത്തരവ്
Nov 4, 2022, 20:29 IST
കണ്ണൂര്‍: (www.kvartha.com) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (LIC) കാന്‍സര്‍ കവര്‍ പോളിസി എടുത്തയാള്‍ക്ക് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പോളിസി തുക നിഷേധിച്ചെന്ന പരാതിയില്‍ ഉപയോക്താവിന് 10 ലക്ഷം രൂപയും കോടതി ചിലവിനത്തില്‍ പതിനായിരം രൂപയും നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധിച്ചു. പേരാവൂര്‍ കാഞ്ഞിരപ്പുഴയിലെ ശ്രീനന്ദനത്തില്‍ എപി ബിന്ദുവിന്റെ പരാതിയിലാണ് ഉത്തരവ്.
ഇവരുടെ ഭര്‍ത്താവ് ശ്രീനിവാസനായിരുന്നു പോളിസി എടുത്തിരുന്നത്. പോളിസി എടുത്തു 180 ദിവസങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിച്ചാല്‍ പോളിസി തുക ലഭിക്കില്ലെന്നും, രോഗബാധിതനായ പോളിസി ഉടമ ചികിത്സാ രേഖകള്‍ സമര്‍പിച്ചപ്പോള്‍ സ്‌കാനിങ് റിപോര്‍ടില്‍ കാന്‍സര്‍ സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ടെന്നും ഇത് പോളിസി നിലവില്‍ വരുന്നതിനു മുന്‍പാണെന്നും അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു എല്‍ഐസിയുടെ വാദം.
എന്നാല്‍ 'കാന്‍സര്‍ ബാധ'യും 'കാന്‍സര്‍ സാധ്യത'യും രണ്ടും രണ്ടാണെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ച കമീഷന്‍ തുക അനുവദിക്കാന്‍ എല്‍ഐസിക്ക് ബാധ്യതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കെ പോളിസി ഉടമ മരണപ്പെട്ടിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Court Order, Verdict, Cancer, Insurance, Court orders LIC to pay Rs 10 lakh and court costs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.