തൊടുപുഴ: സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിയുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ സെഷന്‍സ് കോടതി തള്ളിയത്. മണിയുടെ ജാമ്യാപേക്ഷ നെടുങ്കണ്ടം കോടതി തള്ളിയതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.
മണിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. നവംബര്‍ 21 നാണ് മണിയെ പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ പോലീസ് സംഘം മണിയുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പീരുമേട് സബ് ജയിലില്‍ കഴിയുന്ന മണിയുടെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ജാമ്യം കിട്ടാനായി മണിക്ക് ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

Keywords: M.M.Mani, Bail , District , Secretary ,Edukki ,Court, Thodupuzha, Arrest, Death, Case, Police, House, Jail, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.