എം.എം. മ­ണി­ക്ക് കോട­തി ജാമ്യം നി­ഷേ­ധിച്ചു

 


എം.എം. മ­ണി­ക്ക് കോട­തി ജാമ്യം നി­ഷേ­ധിച്ചു
തൊ­ടുപുഴ: സി.പി.എം. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലാ­യ മ­ണി­യുടെ ജാമ്യാ­പേ­ക്ഷ­യാണ് തൊടുപുഴ സെഷന്‍സ്­ കോടതി തള്ളിയ­ത്. മണിയുടെ ജാമ്യാ­പേക്ഷ നെടുങ്കണ്ടം കോടതി ത­ള്ളി­യ­തി­നെ തുടര്‍ന്നാണ്­ സെഷന്‍സ്­ കോടതിയെ സമീപിച്ചത്­.

മണിക്ക്­ ജാമ്യം അ­നു­വ­ദി­ച്ചാല്‍ അന്വേഷണ­ത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ്­ കോടതി ജാമ്യം നിഷേധിച്ച­ത്­. ന­വംബര്‍ 21 നാണ്­ മണിയെ  പോലീസ്­ അറസ്റ്റ്­ ചെയ്തത്­. പുലര്‍ച്ചെ പോലീസ് സംഘം മണിയുടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പീരുമേട്­ സബ്­ ജയിലില്‍ കഴിയുന്ന മണിയുടെ റിമാന്‍ഡ്­ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ജാമ്യം കി­ട്ടാ­നായി മണിക്ക്­ ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

Keywords: M.M.Mani, Bail , District , Secretary ,Edukki ,Court, Thodupuzha, Arrest, Death, Case, Police, House, Jail, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia