Petition Rejected | ചുമത്തിയത് ഗുരുതര വകുപ്പുകള്‍; വിമാനത്തില്‍ വച്ച് നടിയെ അപമാനിച്ചെന്ന കേസിലെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

 


കൊച്ചി: (KVARTHA) വിമാനത്തില്‍ വച്ച് നടി ദിവ്യപ്രഭയെ അപമാനിച്ചെന്ന കേസിലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സിആര്‍ ആന്റോ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്കെതിരെ ചുമത്തിയതു ഗുരുതര വകുപ്പുകളാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു തര്‍ക്കമുണ്ടായതെന്നും അതു പരിഹരിച്ചിരുന്നുവെന്നുമായിരുന്നു ആന്റോയുടെ വാദം. ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിനു മുമ്പു തന്റെ അറസ്റ്റ് തടയണമെന്ന ഉപഹര്‍ജിയും ആന്റോ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്. അടുത്ത ചൊവ്വാഴ്ച ആന്റോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. അതിനിടെ വിമാനത്തിലെ സഹയാത്രികരുടെ മൊഴി എടുത്തതായുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
Petition Rejected | ചുമത്തിയത് ഗുരുതര വകുപ്പുകള്‍; വിമാനത്തില്‍ വച്ച് നടിയെ അപമാനിച്ചെന്ന കേസിലെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് ആന്റോയ്‌ക്കെതിരെ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അങ്ങനെയൊരു സംഭവം വിമാനത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ആന്റോ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഗ്രൂപ് ടികറ്റിലാണു താന്‍ വിമാനത്തില്‍ യാത്ര ചെയ്തത്. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന സമയത്തു നടി അതു തന്റെ സീറ്റാണെന്ന് പറഞ്ഞു.

തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടു ചെറിയ തര്‍ക്കങ്ങള്‍ ആ സമയത്ത് ഉണ്ടായി. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ എത്തി ആ പ്രശ്‌നം പരിഹരിക്കുകയും നടിക്കു മറ്റൊരു സീറ്റ് നല്‍കുകയും ചെയ്തു. അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തില്‍ പരാതിയുണ്ടെന്ന കാര്യം അറിയുന്നതെന്നും ആന്റോ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

Keywords:  Court rejected C R Anto's petition on Divya Prabha case, Kochi, News, Court Rejected, C R Anto's Petition, Divya Prabha, Flight, FIR, Police, Seat, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia