Bail plea Rejected | പ്രധാനപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും വാദം: ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്നാംപ്രതി ലൈലയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി; കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ ഫലം പുറത്തുവന്നു
Nov 2, 2022, 18:18 IST
കൊച്ചി: (www.kvartha.com) ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്നാംപ്രതി ലൈലയ്ക്ക് ജാമ്യമില്ല. ജാമ്യം ലഭിക്കാന്‍ വേണ്ടി ലൈല നിരത്തിയ വാദങ്ങളെ പ്രോസിക്യൂഷന്‍ പൊളിച്ചടക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യാപേക്ഷ തള്ളിയത്.
ഇരട്ടനരബലിക്കേസിലെ പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ലൈല ജാമ്യം തേടി കോടതിയെ സമീപിച്ചത്. നിലവില്‍ റോസ്ലിനെ കൊലപ്പെടുത്തിയ കേസില്‍ ലൈല അടക്കം മൂന്നുപ്രതികളും പൊലീസ് കസ്റ്റഡിയിലാണ്.
താന്‍ കേസിലെ പ്രധാനപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ലൈല വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അതിനിടെ ഇലന്തൂരില്‍ നരബലി സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ. ഫലം പുറത്തു വന്നു. ഒരാള്‍ തമിഴ്നാട് സ്വദേശിനി പത്മ (52) തന്നെയെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറന്‍സിക് ലബോറടറിയില്‍ നിന്നുള്ള ഡി എന്‍ എ പരിശോധനാ ഫലമാണ് പുറത്തുവന്നത്. പത്മയുടേതെന്നു കരുതുന്ന 56 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ ഒന്നിന്റെ ഫലം മാത്രമാണ് പുറത്തുവന്നത്. ബാക്കി ഫലങ്ങള്‍ വരാനുണ്ട്.
ആദ്യം കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസ്ലിന്റെ മൃതദേഹ ഭാഗങ്ങളുടെ ഡി എന്‍ എ ഫലവും വരാനുണ്ട്. ഫലം വൈകുന്നതിനാല്‍ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരേ പത്മയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുഹമ്മദ് ശാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

നരബലി സംഭവത്തില്‍ മുഴുവന്‍ ഡിഎന്‍എ പരിശോധനാ ഫലവും പുറത്തു വരുന്നതോടെയേ ശാഫിയും കൂട്ടാളികളും മറ്റാരെയെങ്കിലും കൊലപ്പെടുത്തിയിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമാകൂ. അതിനാല്‍ എല്ലാ മൃതദേഹ ഭാഗങ്ങളുടെയും പരിശോധനാ ഫലം പുറത്തു വരുന്നതുവരെ ദുരൂഹത തുടരും. റോസ്ലിന്റേതും പത്മയുടേതുമല്ലാതെ മറ്റേതെങ്കിലും ഡിഎന്‍എ ഫലം വന്നാല്‍ അത് വീണ്ടും വഴിത്തിരിവാകും.
ഇലന്തൂരിലെ ഇരട്ട നരബലി നടന്ന വീടും പരിസരവും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. മറ്റൊരു കൊലപാതകം നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് ഇതുവരെ അന്വേഷണ സംഘം.
Keywords: Court rejects bail plea of human sacrifice case accused Laila, Kochi, News, Police, Court, Bail plea, Trending, Murder case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.