Imprisonment | ബംഗ്ലൂരില്‍ നിന്നും ബസില്‍ മയക്കുമരുന്ന് കടത്തിയെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി

 


വടകര: (KVARTHA) സിന്തറ്റിക്ക് ലഹരി മരുന്ന് കടത്ത് കേസിലെ പ്രതിയെ 20 വര്‍ഷം തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് വടകര എന്‍ ഡി പി എസ് കോടതി. രാമന്തളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം സല്‍മാനെയാണ് (42) കോടതി ശിക്ഷിച്ചത്.

Imprisonment | ബംഗ്ലൂരില്‍ നിന്നും ബസില്‍ മയക്കുമരുന്ന് കടത്തിയെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടു ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൂട്ടുപുഴ എക്‌സൈസ് ചെക് പോസ്റ്റില്‍ വെച്ചാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്ടര്‍ പിപി ജനാര്‍ദനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബംഗ്ലൂരുവില്‍ നിന്നും വരികയായിരുന്ന ബസിലെ യാത്രക്കാരനായ സല്‍മാനില്‍ നിന്നും 74.39 ഗ്രാം മെതാഫിനും 1.76 ഗ്രാം എല്‍ എസ് ഡി സ്റ്റാംപും പിടികൂടിയത്.

കേസില്‍ കണ്ണൂര്‍ എക്‌സൈസ് കമിഷണറായിരുന്ന ടി രാകേഷ് അന്വേഷണം നടത്തുകയും തുടര്‍ന്ന് എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍എന്‍ ബൈജു കോടതിയില്‍ കുറ്റപത്രം സമര്‍പിക്കുകയുമായിരുന്നു.
വടകര എന്‍ ഡി പി എസ് കോടതി പ്രതിക്ക് മെതാഫിന്‍ കൈവശം സൂക്ഷിച്ചതിന് 10 വര്‍ഷം തടവും ഒരു രൂപ പിഴയും എല്‍ എസ് ഡി സ്റ്റാംപ് സൂക്ഷിച്ചതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും പ്രത്യേകം ശിക്ഷ വിധിക്കുകയായിരുന്നു.

പ്രതി ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെയാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. 20 വര്‍ഷം തടവിന് ശിക്ഷിച്ചത് ഒന്നിച്ചു അനുഭവിച്ചാല്‍ മതിയാകുമെന്ന് കോടതി ഉത്തരവിലുണ്ട്. എക്‌സൈസ് സംഘത്തില്‍ കൂട്ടുപുഴ എക്‌സൈസ് ചെക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ അനു ബാബുവും സംഘവും സ്‌ക്വാഡ് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍മാരായ കെസി ഷിബു, പിവി സുലെമാന്‍, എന്‍ ടി ധ്രുവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷബില്‍ കുമാര്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ഇവി ലിജേഷ് ഹാജരായി.

Keywords:  Court sentenced accused in case of smuggling drugs from Bangalore to 20 years in prison and fined Rs 2 lakh, Vadakara, News, Crime, Criminal Case, Court Sentenced, Smuggling, Drugs, Excise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia