Jailed | പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ബേകറി ഉടമയെ പോക്‌സോ കേസില്‍ ശിക്ഷിച്ചു
പോക്‌സോ കേസ് ചുമത്തിയ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു
തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്
കണ്ണൂര്‍: (KVARTHA) പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ബേകറി ഉടമയെ കോടതി പോക്‌സോ കേസില്‍ ശിക്ഷിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് കാറില്‍ കൊണ്ടുപോയും പ്രതിയുടെ ബേകറിയില്‍ വെച്ചും പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്.
പോക്‌സോ കേസ് ചുമത്തിയ പ്രതിക്ക് 13 വര്‍ഷം തടവും 65,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിഎം ഹനീഫിനെ (58) ആണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ശിക്ഷിച്ചത്. 2021 സംപ്തബര്‍ 19 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എംഇ രാജഗോപാലാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ജോസ് ഹാജരായി.