Actor Dileep | നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കും; ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചു
Oct 28, 2022, 18:20 IST
കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന് എറണാകുളം സെഷന്‍സ് കോടതി. തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചു.
തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപും ശരത്തും നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോര്‍ട് കോടതി അംഗീകരിച്ചത്.
ഒക്ടോബര്‍ 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും. ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് ഈ കുറ്റത്തിന്‍മേലുള്ള വിചാരണയും നേരിടേണ്ടിവരും.
ദിലീപിനെതിരെ ബലാത്സംഗ കുറ്റമുള്‍പെടെ നിലവിലുണ്ട്. ഇത് കൂടാതെയാണ് തെളിവ് നശിപ്പിക്കല്‍ കുറ്റംകൂടി ചുമത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയെന്നാണ് കേസില്‍ പ്രധാനമായും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്സ് ആപ് ചാറ്റുള്‍പെടെയുള്ള ഫോണ്‍രേഖകളും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
Keywords: Court upholds Crime Branch’s charge sheet against Dileep over tampering with evidence, Kochi, News, Actress, Cine Actor, Dileep, Crime Branch, Report, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.