Court's instructions | ഗവർണർക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന ആരോപണം: പരാതിക്കാരനെ വിസ്തരിക്കാന്‍ കോടതി ഉത്തരവ്
Oct 1, 2022, 22:04 IST
കണ്ണൂര്‍: (www.kvartha.com) ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ തന്നെ വധിക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗൂഡാലോചന നടത്തിയെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ പരാതിക്കാരനെ വിസ്തരിക്കാന്‍ കോടതി ഉത്തരവ്. പരാതിക്കാരനായ ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെവി മനോജ് കുമാറിനെയാണ് തിങ്കളാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി (ഒന്ന്) വിസ്തരിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ എതിര്‍കക്ഷിയാക്കി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ടി ആസിഫ് അലി മുഖേനെയാണ് മനോജ് കുമാര്‍ കോടതിയില്‍ ഹരജി നല്‍കിയത്. ഗവര്‍ണറുടെ വെളിപ്പെടുത്തലിനു പിന്നാലെ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്കും ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍, ഗവര്‍ണറുടെ എഡിസി മനോജ് യാദവ്, കണ്ണൂര്‍ ഐജിയായിരുന്ന കെ സേതുരാമന്‍ എന്നിവരെ സാക്ഷികളായും ഹര്‍ജിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.