സംസ്ഥാനത്ത് ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; അതിർത്തികളില്‍ പരിശോധന കടുപ്പിച്ചു, യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കരുതണം
Jan 23, 2022, 07:13 IST
കൊച്ചി: (www.kvartha.com 23.01.2022) കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഞായറാഴ്ച ആരംഭിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു.
ഹോടെലുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പി എസ് സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. ദീര്‍ഘദൂര ബസുകള്‍ക്കും ട്രെയിനുകളും സെര്‍വീസ് നടത്തും. യാത്ര ചെയ്യുന്നവര്‍ ആവശ്യമായ രേഖകള്‍ കയ്യില്‍ കരുതണം. മൂന്‍കൂട്ടി ബുക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോടെലുകളിലേക്കും പോകുന്നവരെ തടയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Kochi, News, Kerala, Lockdown, COVID-19, Sunday, Examination, PSC, Restriction, Shop, Covid 19; Lockdown similar restrictions in Kerala.

അടിയന്തര സാഹചര്യത്തില്‍ മാത്രമേ വര്‍ക് ഷോപുകള്‍ തുറക്കാവൂ. അടുത്ത ഞായറാഴ്ച കൂടി ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചത്.
Keywords: Kochi, News, Kerala, Lockdown, COVID-19, Sunday, Examination, PSC, Restriction, Shop, Covid 19; Lockdown similar restrictions in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.