സംസ്ഥാനത്ത് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക് ഡൗണ്‍: കര്‍ശന നിയന്ത്രണം, നിരത്തിലിറങ്ങിയത് അവശ്യസേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രം
May 10, 2020, 11:28 IST
രാവിലെ എട്ടു മണി മുതല്‍ രാത്രി ഒമ്പതു വരെ ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം പത്തു മണി വരെ എത്തിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും മേല്‍ സൂചിപ്പിച്ച അനുവദനീയമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കും. അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ജില്ലാ അധികാരികളില്‍ നിന്നോ പോലീസില്‍ നിന്നോ പാസ് വാങ്ങണം. ചരക്കു വാഹനങ്ങള്‍ അനുവദിക്കും. തുടര്‍ച്ചതായി പ്രവര്‍ത്തിക്കേണ്ട ഉത്പാദന മേഖലയിലെ വ്യവസായങ്ങള്‍, ഇപ്പോള്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതിയുണ്ട്.
നടന്നും സൈക്കിളില്‍ പോകുന്നതിനും അനുമതിയുണ്ട്. തിരുവനന്തപുരം കോര്പറേഷന് മേഖലയില്‍ മ്യൂസിയം ജംഗ്ഷന്-വെള്ളയമ്പലം റോഡ്, കവടിയാര്‍-രാജ്ഭവന്-വെള്ളയമ്പലം റോഡ്, പട്ടം- കുറവന്‍കോണം- കവടിയാര്‍ റോഡ്, കൊച്ചി കോര്പറേഷന് പരിധിയില്‍ ബി ടി എച്ച് മുതല്‍ ഹൈക്കോടതി ജംഗ്ഷന് വരെയും മനോരമ ജംഗ്ഷന് മുതല്‍ പനമ്പള്ളി നഗര്‍ വരെയും സ്റ്റേഡിയം ലിങ്ക് റോഡും കലൂര്‍ സ്റ്റേഡിയത്തിന്റെ അനുബന്ധ റോഡുകളും കോഴിക്കോട് കോര്‍പറേഷനിലെ ബീച്ച് റോഡ് - കോഴിക്കോട്, എരഞ്ഞിപ്പാലം മുതലുള്ള പി എച്ച് ഇ ഡി റോഡ് - സരോവരം പാര്‍ക്ക്, വെള്ളിമാടു കുന്ന് - കോവൂര്‍ റോഡ് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ പത്തു മണി വരെ ചരക്കു വാഹനങ്ങളും അവശ്യ സേവന വാഹനങ്ങളുമല്ലാതെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.
Keywords: Thiruvananthapuram, News, Kerala, Lockdown, Chief Minister, Vehicles, shop, Road, Rules, Hotel, Covid 19; Sunday lockdown rules in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.