കോവിഡ് അതിതീവ്ര വ്യാപനം: കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ട് സമുദ്രോല്‍പന്ന വിപണി

 


കൊച്ചി: (www.kvartha.com 17.05.2021) കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വ്യവസായ മേഖലകൾ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ട് സമുദ്രോല്‍പന്ന വിപണി. വിദേശ രാജ്യങ്ങളിലടക്കം ലോക്ഡൗണ്‍ മൂലം മാര്‍കറ്റുകള്‍ അടഞ്ഞുകിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍കാരുമായി സീ ഫുഡ് എക്സ്പോര്‍ടേഴ്സ് അസോസിയേഷന്‍ ചര്‍ച നടത്തും . ഇന്ത്യയില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ക്ക് പല രാജ്യങ്ങളും നിയന്ത്രണമേര്‍പെടുത്തിയതായിരുന്നു പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സര്‍കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം താത്കാലികമായി പരിഹരിച്ചു.

കോവിഡ് അതിതീവ്ര വ്യാപനം: കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ട് സമുദ്രോല്‍പന്ന വിപണി

കോവിഡിന്റെ ആദ്യ വരവില്‍ തന്നെ വലിയ തിരിച്ചടി നേരിട്ട മേഖലയായിരുന്നു സമുദ്രോല്‍പന്ന വിപണി, രണ്ടാം വരവും തുടർന്നത്തോടെ വലിയ നഷ്ടത്തിലേക്കാണ് എത്തിയത്. കോവിഡ് വീണ്ടും രൂക്ഷമായതോടെ ചരക്ക് നീക്കത്തിന് തടസങ്ങള്‍ നേരിടുകയാണ്.

കൊച്ചിയിലെ ഗോഡൗണുകളില്‍ സമുദ്രോല്‍പന്നങ്ങള്‍ കെട്ടികിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ സാഹചര്യത്തില്‍ വായ്പയെടുത്ത ബാങ്കുകളില്‍ നിന്ന് ഇളവ് തേടി വ്യവസായ സംഘടന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ഉടന്‍ ചര്‍ച നടത്തുന്നതായിരിക്കും.

Keywords:  News, Kochi, Kerala, Top-Headlines, State, Finance, Corona, Covid extreme spread, Seafood market, Covid extreme spread: Seafood market financial loss of crore.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia