സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സ്ഥലത്തെ പന്തലൊരുക്കുന്ന തൊഴിലാളിക്ക് കോവിഡ്; 3 പേരെ ജോലികളില്‍ നിന്ന് മാറ്റി
May 19, 2021, 14:39 IST
തിരുവനന്തപുരം: (www.kvartha.com 19.05.2021) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ആള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇലക്ട്രികല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് നിരീക്ഷണത്തിലേക്ക് മാറ്റി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.