തൃശൂരിൽ ചീഫ് സെക്രടറിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേര്‍ന്നു; യോഗങ്ങളില്‍ ഭക്ഷണ വിതരണം ഒഴിവാക്കണമെന്ന് നിർദേശം
Jul 24, 2021, 22:19 IST
തൃശൂർ: (www.kvartha.com 24.07.2021) ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രടറി ഡോ. വി പി.ജോയിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കോവിഡ് രോഗ വ്യാപനം തടയുന്നതിനും വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
മാസ്ക് ധരിക്കുകയെന്നതാണ് മുഖ്യം. യോഗങ്ങളിലും മറ്റും ഭക്ഷണം വിളമ്പുമ്പോള്‍ മാസ്‌ക് മാറ്റി ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. അതിനാല്‍ യോഗങ്ങളില്‍ ഭക്ഷണ വിതരണം ഒഴിവാക്കണം. എല്ലാ മേഖലയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് മാറ്റാതെ ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം. മാസ്ക് മാറ്റുന്നതാണ് വലിയ രീതിയില്‍ രോഗവ്യാപനം കൂട്ടുന്നത്. കോവിഡ് പ്രോടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തണം. കോവിഡ് പരിശോധന കൂടുതല്‍ ഇടങ്ങളില്‍ നടത്തണം. ഒരു വീട്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പരിശോധനയ്ക്ക് വ്യാപിപ്പിക്കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകള്‍ കഴിവതും ഒഴിവാക്കണം. ജില്ലയിലെ മലയോര മേഖലകള്‍, തീരദേശം ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയിലെ കോവിഡ് പരിശോധന, സമ്പര്‍ക്ക പട്ടിക തയാറാക്കല്‍, വാക്‌സിനേഷന്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ തുടങ്ങിയവ ജില്ലയിലെ ആരോഗ്യ വിഭാഗം യോഗത്തില്‍ അവതരിപ്പിച്ചു. ഇതുവരെ ഡി കാറ്റഗറിയില്‍ ഉള്‍പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രടറി അഭിപ്രായപ്പെട്ടു.
രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കോവിഡ് പരിശോധന കൂടുതല്‍ വ്യാപിപ്പിക്കുക, നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുള്ള പ്രദേശങ്ങളില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയ്ക്ക് പുറമെ ആവശ്യമായ സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും ചീഫ് സെക്രടറി നിര്‍ദേശം നല്‍കി.

Keywords: Kerala, News, Thrissur, Meeting, COVID-19, Corona, Top-Headlines, Food, Mask, Police, Vaccine, COVID review meeting chaired by Chief Secretary in Thrissur; Recommendation to avoid food distribution at meetings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.