കോവിഡ് വർധിക്കുന്നു; കൊടുങ്ങല്ലൂരിൽ കർശന നിയന്ത്രണം; മാർകെറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം കടകൾ തുറക്കാൻ അനുമതി

 


കൊടുങ്ങല്ലൂർ: (www.kvartha.com 28.07.2021) നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ അധികൃതർ. ഇതിന്റെ ഭാഗമായി കോട്ടപ്പുറം ചന്തയിൽ വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, ഷോപിലെ ജീവനക്കാർ എന്നിവർക്കായി ജൂലൈ 29ന് പരിശോധന ക്യാമ്പ് നടത്തും. നഗരസഭ ഹാളിൽ വിളിച്ചു ചേർത്ത വ്യാപാരി- തൊഴിലാളി സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.

കോവിഡ് വർധിക്കുന്നു; കൊടുങ്ങല്ലൂരിൽ കർശന നിയന്ത്രണം; മാർകെറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രം കടകൾ തുറക്കാൻ അനുമതി

കോട്ടപ്പുറം ചന്തയിൽ തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ കർശന നിരീക്ഷണമുണ്ടാകും. മാർകെറ്റിൽ കോവിഡ് പ്രോടോകോൾ കൃത്യമായി പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിലും മാർകെറ്റിനോട് ചേർന്ന വാർഡുകളിൽ രോഗികളുടെ എണ്ണം വർധിച്ചതിനാലുമാണിത്.

മാർകെറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കുവാൻ പാടുള്ളൂ. കയറ്റിറക്കും രണ്ട് മണിക്ക് അവസാനിപ്പിക്കണം. മറ്റ് ദിവസങ്ങളിൽ രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു. കടകളിൽ ഒരേ സമയം മൂന്ന് പേരിൽ കൂടുതൽ പ്രവേശിക്കുവാൻ പാടില്ല. മാർകെറ്റിലെ കടകളിൽ നിർബന്ധമായും സാനിറ്റൈസർ, സന്ദർശകരുടെ ലിസ്റ്റ് എന്നിവ ഉണ്ടായിരിക്കണം. സ്ഥാപനങ്ങളിൽ ആരെങ്കിലും പോസിറ്റീവ് ആയാൽ ആ സ്ഥാപനം രണ്ട് ദിവസം അടച്ചിട്ട് തുടർന്ന് അണുനശീകരണം നടത്തി മാത്രമെ തുറക്കാവൂ. കടയിൽ വന്ന് അവരുമായി സമ്പർക്കമുണ്ടായവർ നിർബന്ധമായും ക്വറന്റീനിൽ പോ കേണ്ടതാണ്.

സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ ലോക്‌ഡൗൺ വ്യവസ്ഥകൾ കർശനമായി പാലിക്കണം. പലചരക്ക്, പച്ചക്കറി, പഴങ്ങൾ, ബേകെറി, ഉണക്ക മീൻ തുടങ്ങിയ കടകൾ മാത്രമെ പ്രവർത്തിക്കാൻ പാടുളളൂ. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പേരിൽ കേസെടുക്കുകയും തുടർന്നും ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.

Keywords:  Kerala, News, Top-Headlines, COVID-19, Municipality, Thrissur, Corona, Treatment, Virus, Lockdown, COVID: Strict control in Kodungallur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia