നിയമവിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: സിപിഐ

 


മലപ്പുറം: (www.kvartha.com 06.11.2016) നിയമവിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന് മുന്‍ സ്പീക്കറോ മന്ത്രിയോ എന്ന് വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വടക്കാഞ്ചേരിക്കേസിലെ ഇരയുടെ പേര് പരാമര്‍ശിച്ച സി പി എം തൃശ്ശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പീഡനക്കേസുകളില്‍ ഇരയുടെ പേര് പരാമര്‍ശിക്കരുതെന്നത് സുപ്രീംകോടതിയുടെ വിധിയാണ്.

ഇതിനെതിരെ ആരു പ്രവര്‍ത്തിച്ചാലും നടപടി വേണം. സി പി എമ്മുമായി ബന്ധപ്പെട്ട് ഉയരുന്ന കേസുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നില്ല.
ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നാലാണ് സര്‍ക്കാര്‍ കുഴപ്പത്തിലാകുന്നത്. സി പി മ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് പരസ്യമായി പ്രതികരിക്കുന്ന രീതി ഞങ്ങള്‍ക്കില്ലെന്നും അത്തരം പ്രതിസന്ധികളുണ്ടെങ്കില്‍ അത് ചര്‍ച്ചചെയ്യാനും പരിഹരിക്കാനുമൊക്കെ സി പി എമ്മിന് സംവിധാനങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമക്കി.

എം എം മണിയുടെ പ്രസ്താവന കാര്യമായി എടുക്കുന്നേയില്ല. മുന്നണിയുടെ പ്രഖ്യാപിത നയങ്ങളുമായി മുന്നേറുന്ന സര്‍ക്കാരിനെ വിലയിരുത്തുന്നതിലെ വീഴ്ച ബന്ധപ്പെട്ട പാര്‍ട്ടികള്‍ തന്നെ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം: സിപിഐ

Keywords: Malappuram, Kerala, CPM, CPI, LDF, Minister, Ex minister,  Action  must on unlawful act: CPI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia