ഗീത ഗോപി എം എൽ എയുടെ വിശദീകരണം; മകൾക്ക് നൽകിയത് 75 പവൻറെ ആഭരണങ്ങൾ മാത്രം

 


തൃശൂർ: (www.kvartha.com 08.06.2017) മകളുടെ വിവാഹത്തിന് എഴുപത്തിയഞ്ച് പവൻ മാത്രമാണ് നൽകിയതെന്ന് നാട്ടിക എം എൽ എ ഗീത ഗോപി സി പി ഐക്ക് വിശദീകരണം നൽകി. ഇതിൽ 25 പവനും നൽകിയത് ബന്ധുക്കളാണെന്നും വിവാഹത്തിനുള്ള ചെലവുകൾ സംബന്ധിച്ച കാര്യങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗീതാ ഗോപി വിശദീകരിച്ചു. ഇരുന്നൂറ് പവനിലേറെ സ്വർണാഭരണങ്ങളണിഞ്ഞ് നിൽക്കുന്ന ഗീതാ ഗോപിയുടെ മകളുടെ വിവാഹ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എം എൽ എയോട് സി പി ഐ നേതൃത്വം വിശദീകരണം തേടിയത്.

നാട്ടിക സംവരണ മണ്ഡലത്തിൽ നിന്ന് രണ്ടു തവണയായി തെരഞ്ഞെടുക്കപ്പെട്ട് എം എൽ എയാണ് ഗീതാഗോപി. 2004ലും 2009ലും ഗുരുവായൂർ നഗരസഭാ ചെയർപേഴ്സണായിരുന്നു. സി പി ഐ ജില്ലാകമ്മിറ്റി അംഗവും, മഹിളാസംഘം സംസ്ഥാന ഉപാധ്യക്ഷയുമാണ്. ഭർത്താവ് ഗോപി ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഗീതാ ഗോപിയുടെ മകൾ ശിൽപയുടെ വിവാഹം.

ഗീത ഗോപി എം എൽ എയുടെ വിശദീകരണം; മകൾക്ക് നൽകിയത് 75 പവൻറെ ആഭരണങ്ങൾ മാത്രം

തൊട്ടടുത്ത ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹ വിരുന്നിൽ മന്ത്രി വി എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. നേതാക്കളിൽ നിന്നു തന്നെയാണ് ആർഭാട വിവാഹത്തെപ്പറ്റിയുള്ള വിവരം ആദ്യം പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ ഗീതാ ഗോപിക്കും പാർട്ടിക്കും രൂക്ഷവിമർശനം നേരിടേണ്ടി വന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY:  Nattika MLA Geetha Gopi gave explanation on her daughters marriage extavaganza. she explained that her daughter used only minimum use of gold jewelry for wedding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia