പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുളക്‌വെള്ളം കരുതണം: എം.വി ജയരാജന്‍

 


പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുളക്‌വെള്ളം കരുതണം: എം.വി ജയരാജന്‍
കണ്ണൂര്‍: പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ മുളക്‌വെള്ളം കരുതിവയ്ക്കണമെന്ന്‌ എം.വി ജയരാജന്‍. തളിപ്പറമ്പിലെ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ മുസ്ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ്‌ പ്രവര്‍ത്തിക്കുന്നത്.

ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയാണ് എം വി ജയരാജന്‍ പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.

English Summery
CPIM activists must keep chilly water in house: MV Jayarajan 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia