കോഴിക്കോട്: റെവല്യൂഷനറി പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന സിപിഐ(എം) നേതാവിന്റെ പ്രസംഗം പുറത്തായി. ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി പി ഗോപാലകൃഷ്ണന്‍ 2010 ഫെബ്രുവരി 5ന് നടത്തിയ പ്രസംഗമാണ് പുറത്തായത്.
ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രസംഗം. ഒഞ്ചിയത്തേത് ധൈര്യവും തന്റേടവുമുള്ള പാര്‍ട്ടിയാണെന്ന് ടി പി മനസിലാക്കണം. ഒരിഞ്ചുപോലും ഒഞ്ചിയത്ത് പാര്‍ട്ടി പിന്നോട്ടുപോകില്ല. ഒഞ്ചിയത്തെ തെമ്മാടിക്കൂട്ടത്തിന്റെ പേക്കൂത്തുകള്‍ അവസാനിപ്പിക്കും. ഇക്കാര്യം പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കുന്നു.
ചോറ്റുപട്ടികള്‍ പിന്‍തിരിഞ്ഞോടുകതന്നെ ചെയ്യും. തങ്ങളുടെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു പോറലെങ്കിലുമേറ്റാല്‍ ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട എന്നും പ്രസംഗത്തില്‍ പറയുന്നു. ടി പി വധക്കേസ് പ്രതികളായ ഒഞ്ചിയം ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍, ഏരിയാ കമ്മറ്റിയംഗം കെ കെ കൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസംഗം.
Keywords: Kozhikode, T.P Chandrasekhar Murder Case, CPM, Kerala, V.P Balakrishnan, Onjiyam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.