Died | പാനൂരിൽ സ്ഫോടനത്തിനിടെ പരുക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

 


തലശേരി: (KVARTHA) പാനൂരിൽ സ്ഫോടനത്തിനിടെ പരുക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. സ്ഫോടനത്തിൽ മുളിയാത്തോട് സ്വദേശി വിനീഷിനും പരുക്കേറ്റിരുന്നു. സിപിഎം പ്രവർത്തകരാണ് ഇരുവരും. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മുളിയാത്തോട് മരമിലിന് സമീപം സ്ഫോടനമുണ്ടായത്.

Died | പാനൂരിൽ സ്ഫോടനത്തിനിടെ പരുക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

 ബോംബ് നിർമാണത്തിനിടയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പേർ സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ അതീവമായി ഗുരുതരമേറ്റ വിനീഷ് അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണ്.

കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ അജിത്ത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. ചികിത്സയിലുള്ള വിനീഷ് സിപിഎം പ്രാദേശിക നേതാവിൻ്റെ മകനാണ്. സംഭവ സ്ഥലം സന്ദർശിച്ച ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിനെയും നേതാക്കളെയും പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പാനൂരിലെ ബോംബ് സ്ഫോടനം അക്രമ രാഷ്ട്രീയം ചർച്ചയാക്കുന്ന വടകര പാർലമെൻ്റ് മണ്ഡലത്തിൽ എൽഡിഎഫിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Keywords: News, Malayalam News, Kerala, Kannur, Panoor, Bomb Blast, Crime,  Police Station, CPM activist died in blast
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia