Pushpan | കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ ആശുപത്രിയിൽ
Jun 4, 2023, 19:32 IST
കണ്ണൂർ: (www.kvartha.com) സ്വാശ്രയ കോളജുകൾ അനുവദിച്ച് വിദ്യാഭ്യാസ കച്ചവടം നടത്തുന്ന യു ഡി എഫ് സർകാരിനെതിരെ ഡി വൈ എഫ് ഐ നടത്തിയ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ ആരോഗ്യ നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സ തേടി. തലശേരി സഹകരണാശുപത്രി ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന പുഷ്‌പന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡികൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
കോഴിക്കോട് മെഡികൽ കോളജിൽ നിന്നുള്ള മെഡികൽ സംഘം ഞായറാഴ്‌ച രാവിലെ പുഷ്പനെ പരിശോധിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ. ജി രാജേഷ്, യൂറോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സുബീഷ് പറോൾ എന്നിവരുൾപെട്ട സംഘമാണ് പരിശോധിച്ചത്. കോ– ഓപറേറ്റീവ് ആശുപത്രി മെഡികൽ സൂപ്രണ്ട് ഡോ. സി കെ രാജീവ് നമ്പ്യാർ, ഡോ. സുധാകരൻ കോമത്ത് എന്നിവരുമായി ചികിത്സ സംബന്ധിച്ച് ചർച നടത്തി.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്‌ച സന്ധ്യയോടെയാണ് പുഷ്‌പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സന്ദർശകരുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് രക്തസമ്മർദം കുറയുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അർധരാത്രിയോടെയാണ് അപകട നില തരണം ചെയ്‌തത്.
സി പി എം ജില്ലാ സെക്രടറി എം വി ജയരാജൻ, സെക്രടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രടറി കെ ഇ കുഞ്ഞബ്ദുല്ല, ഡി വൈ എഫ് ഐ ജില്ലാ സെക്രടറി സരിൻ ശശി എന്നിവർ സന്ദർശിച്ചു. പുഷ്പൻ സംസാരിക്കുകയും ഭക്ഷണംകഴിക്കുകയും ചെയ്‌തതായും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പുഷ്പൻ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ് നിരവധി പ്രവർത്തകരും നേതാക്കളും തലശേരിയിലെത്തിയിരുന്നു. ഒരു മാസം മുൻപാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ പുഷ്പന്റെ ചൊക്ലി മേനപ്രത്തെ വീട്ടിലെത്തി സന്ദർശിച്ചത്.

Keywords: Pushpan, Koothuparamba firing, Treatment, Hospital, Kannur News, CPM, MV Jayarajan, DYFI, Protest, CPM activist Pushpan admitted to hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.