V Muralidharan | ഒരു ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കണം എന്നു തീരുമാനിക്കുന്നത് സിപിഎം അല്ല; റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

 


തിരുവനന്തപുരം: (KVARTHA) ഒരു ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കണം എന്നു തീരുമാനിക്കുന്നത് സിപിഎം അല്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെന്നും അങ്ങനെയാണ് രാജ്യത്തെ നിയമമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബാങ്ക് പ്രസിഡന്റുമാരായിട്ടുള്ള ആളുകള്‍ പ്രഥമികമായി ചില കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

V Muralidharan | ഒരു ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കണം എന്നു തീരുമാനിക്കുന്നത് സിപിഎം അല്ല; റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

സര്‍കാര്‍, അല്ലെങ്കില്‍ കേരള ബാങ്കിന് നേതൃത്വം നല്‍കുന്നവര്‍ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നാണ് ആദ്യം പറയേണ്ടത്. അല്ലാതെ സിപിഎം ആണ് തട്ടിപ്പ് നടത്തിയത്, അതുകൊണ്ട് സിപിഎം തന്നെ അത് പരിഹരിക്കും എന്ന് പറയരുത്.

കേരള ബാങ്കിനെ ഉപയോഗിച്ചുകൊണ്ടാകരുത് പരിഹാരം കാണുന്നത്. പകരം വെട്ടിപ്പ് നടത്തിയ എസി മൊയ്തീന്റെയോ അരവിന്ദാക്ഷന്റെയോ വസ്തുവകകളില്‍ നിന്ന് ഇത് തിരിച്ചുപിടിക്കാനുള്ള നടപടിയാണുണ്ടാകേണ്ടത്. റിസര്‍വ് ബാങ്കിന്റെ നിയമാവലിക്ക് വിധേയമായി കേരള ബാങ്കിന് സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കിയെങ്കില്‍ എന്തുകൊണ്ട് അന്ന് പരാതി നല്‍കിയില്ല എന്നും അദ്ദേഹം ചോദിച്ചു. എംവി ഗോവിന്ദന്‍ നടത്തിയ യാത്രയില്‍ എത്ര കള്ളപ്പണം ഒഴുക്കി എന്ന് വെളിപ്പെടുത്തണം. കള്ളപ്പണം ചിലവാക്കാനാണ് യാത്ര നടത്തുന്നതെങ്കില്‍ അത് സിപിഎമിന്റെ ശീലമായിരിക്കും. സുരേഷ് ഗോപി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് യാത്ര നടത്തുന്നത്. ഇഡി അന്വേഷണം സുരേഷ് ഗോപിക്കു വേണ്ടിയല്ല എന്നും മുരളീധരന്‍ പറഞ്ഞു.

എന്താണ് പറയുന്നതെന്ന് അറിയാത്ത ആളാണ് എംവി ഗോവിന്ദന്‍ എന്നും മുരളീധരന്‍ പരിഹസിച്ചു. തലേ ദിവസം പറഞ്ഞത് പിറ്റേ ദിവസം ഓര്‍മിക്കില്ല. അദ്ദേഹം പറയേണ്ടത് അദ്ദേഹത്തിന്റെ പാര്‍ടിയിലെ ആള്‍ക്കാരെക്കുറിച്ചാണ്. എസി മൊയ്തീന്‍ എന്തിനാണ് ഓടിയൊളിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

പണം എപ്പോള്‍ തിരിച്ചുകൊടുക്കും, ഒരു വരുമാനവും ഇല്ലാത്ത അരവിന്ദാക്ഷന് 50 ലക്ഷം കിട്ടിയതെങ്ങനെ ഇതെല്ലാം ഗോവിന്ദന് അറിയുന്ന കാര്യങ്ങളാണ്. കരുവന്നൂരില്‍ നടന്നത് പാര്‍ടിയുടെ നിര്‍ദേശപ്രകാരമാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയ കാര്യമാണ് എന്നും മുരളീധരന്‍ പറഞ്ഞു.

Keywords:  CPM can't decide how to work a bank says V Muralidharan, Thiruvananthapuram, News, V Muralidharan, Foreign Minister, BJP, Politics, Kerala Bank, Corruption, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia