രാജ്യസ്നേഹമില്ലെന്ന നാണക്കേട് മറയ്ക്കാന്‍ സിപിഎം ചങ്കിലെ ചൈനയെ താത്തുവെച്ചു; നിലപാട് മാറ്റം കോണ്‍ഗ്രസും ബിജെപിയും ആക്ഷേപം ശക്തമാക്കിയതോടെ; ചൈനയില്‍ സോഷ്യലിസമോ, കമ്യൂനിസമോ ഇല്ലെന്ന് അണികൾ
Jan 18, 2022, 12:45 IST
തിരുവനന്തപുരം: (www.kvartha.com 18.01.2022) സിപിഎമുകാര്ക്ക് രാജ്യസ്നേഹമില്ലെന്ന ആക്ഷേപം കോണ്‍ഗ്രസും ബിജെപിയും ശക്തമാക്കിയതോടെ ചങ്കിലെ ചൈനയെ പാര്‍ടി തള്ളിപ്പറയാന്‍ തയ്യാറായി. പി ബി അംഗം എസ് രാമചന്ദ്രന് പിള്ള കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഒഴുക്കിയ ചൈന സ്നേഹത്തിനെതിരെ പ്രതിനിധികള്‍ ആഞ്ഞടിച്ചു. അമേരിക അടക്കമുള്ള മുതലാളിത്ത ശക്തികള്‍ക്ക് ചൈന സോഷ്യലിസ്റ്റ് ബദലാണെന്നായിരുന്നു എസ് ആര് പിയുടെ കണ്ടെത്തല്‍. ചൈനയില്‍ സോഷ്യലിസമോ, കമ്യൂനിസമോ ഇല്ലെന്നും ജനാധിപത്യവിരുദ്ധതയാണുള്ളതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കോട്ടയം സമ്മേളനത്തിലും എസ് ആര് പി ചൈനാ സ്തുതിയുമായെത്തി. ഇന്‍ഡ്യന്‍ അതിര്‍ത്തി കടന്നുകയറുന്ന ചൈനയെ ന്യായീകരിക്കുന്നതിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ചൈനയുടെ പല നിലപാടുകളെയും മുഖ്യമന്ത്രി പിണറായി വിജയന് തള്ളിപ്പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയില്‍ വച്ചായിരുന്നു അത്. സമാപനസമ്മേളനത്തില്‍ സംസാരിച്ച സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് പിണറായിയുടെ നിലപാടിനെ തള്ളിയില്ല. കമ്യൂനിസ്റ്റുകാര്‍ രാജ്യസ്നേഹികളല്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ സംഘടിതമായി ആവര്‍ത്തിക്കുകയാണെന്ന് പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗസംഘം രൂപീകരണവേളയില്‍ കോടിയേരി ചൂണ്ടിക്കാണിച്ചു.
പാര്‍ടി ഭരണഘടനയനുസരിച്ച് അംഗത്വമെടുക്കുന്നയാള് എടുക്കുന്ന പ്രതിജ്ഞ, ഇന്‍ഡ്യയിലെ തൊഴിലാളി വര്‍ഗത്തെയും രാജ്യത്തെയും കൂറോടെ സ്നേഹിക്കുമെന്നാണെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ ഇന്‍ഡ്യ- ചൈന യുദ്ധകാലത്ത് ഇന്‍ഡ്യന്‍ പട്ടാളത്തിന് രക്തംദാനം ചെയ്തതിന് വി എസ് അച്യുതാനന്ദനെതിരെ നടപടിയെടുത്ത പാര്ടിയാണിതെന്ന കാര്യം ചരിത്രമറിയാവുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഡ്യ- ചൈനയും തമ്മില്‍ യുദ്ധം നടന്ന സമയത്ത് പാര്‍ടി താത്വിക ആചാര്യനായിരുന്ന ഇ എം എസ് ഉന്നയിച്ചിരുന്ന വിചിത്രവാദം ഇങ്ങിനെയാണ്: ഇന്‍ഡ്യ ഇന്‍ഡ്യയുടേതെന്നും ചൈന അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശത്തെ ചൊല്ലിയാണ് തര്‍ക്കം.
ഈ ചരിത്രങ്ങളും സമകാലിക സംഭവങ്ങളും ഉപയോഗിച്ച് കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുമെന്ന് പിണറായി വിജയന് മനസിലായി, ജനങ്ങളുമായി ബന്ധമില്ലാത്ത ബുദ്ധിജീവിയായ എസ് ആര് പിക്കത് പിടികിട്ടിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ചൈന വിവാദം കൊഴുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി മുതലാളിത്ത രാജ്യമായ അമേരികയിലേക്ക് വിമാനം കയറിയത്. അദ്ദേഹം എന്തുകൊണ്ട് സോഷ്യലിസ്റ്റ് ശക്തിയായ ചൈനയിലേക്ക് ചികിത്സയ്ക്ക് പോയില്ലെന്ന് വലതുപക്ഷ ബുദ്ധിജീവികളടക്കം ചോദിക്കുന്നുണ്ട്. മറുപടി കിട്ടണമെങ്കില്‍ അദ്ദേഹം മടങ്ങിവരണം.
Keywords: CPM changes China policy, Kerala, Thiruvananthapuram, News, Top-Headlines, CPM, BJP, Congress, China, Political party, Socialism, Communism, Chief minister, Pinarayi vijayan, America, Treatment, Kottayam.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.