അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം
May 31, 2016, 10:30 IST
തിരുവനന്തപുരം: (www.kvartha.com 31.05.2016) അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം. സി പി എം, സി പി ഐ മന്ത്രിമാര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് മന്ത്രിസഭയിലെ ആദ്യ വിവാദത്തിന് തുടക്കമിട്ടു. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് അതിരപ്പിള്ളിയും ചീമേനി പദ്ധതിയും ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.
വൈദ്യുതി മന്ത്രിയുടെ പ്രതികരണം വന്നതിന് തൊട്ടു പിന്നാലെ അതിരപ്പിള്ളിക്കെതിരായ സി പി ഐ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. വന്‍കിട ഊര്‍ജോത്പാദന പദ്ധതികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു കടകംപള്ളിയുടെ നിലപാട്. കടകംപള്ളിയുടെ നിലപാടിനെതിരെ എല്‍ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐ ശക്തമായ നിലപാടുമായാണ് രംഗത്തെത്തിയത്.
ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് പ്രഖ്യാപനമാകാം എന്നാല്‍ അതില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുന്നതാണ് ശരിയെന്ന് കാനം അഭിപ്രായപ്പെട്ടു.
പദ്ധതിയില്‍ ആശങ്കയുടെ കാര്യമില്ലെന്നും വെള്ളച്ചാട്ടം തടസപ്പെടുന്ന തരത്തിലല്ല പദ്ധതി നടപ്പാക്കുകയെന്നും പറഞ്ഞ പിണറായി പരോക്ഷമായി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിനും മറുപടി നല്‍കി. വിരുദ്ധമായതൊന്നും ഇടതു സര്‍ക്കാര്‍ ചെയ്യില്ലെന്നായിരുന്നു വി എസിന്റെ പ്രതികരണം.

Keywords: Thiruvananthapuram, Kerala, CPM, CPI, LDF, Government, Dam, Pinarayi vijayan, Chief Minister, V.S Achuthanandan, Kadakampally Surendran, VS Sunil Kumar, Kanam Rajedran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.