കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യാപിതാവ് സഖാവ് കെ.കെ. മാധവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനം. കെ.കെ. മാധവന്‍ ഉള്‍പ്പെട്ട ബാലുശേരി ഏരിയാ കമ്മിറ്റിയാണ് പുറത്താക്കല്‍ തീരുമാനം എടുത്തത്.
ജില്ലാ കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നടപടിയുണ്ടാകും. ടിപിയുടെ മരണത്തിനുശേഷം സിപിഎമ്മുമായി നിസഹകരണത്തിലാണ് മാധവന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലും പാര്‍ട്ടി വിടുന്നതായി മാധവന്‍ സൂചന നല്‍കിയിരുന്നു.
തനിക്കെതിരെ പാര്‍ട്ടിയെടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ് തുടരുമെന്നും കെ.കെ. മാധവന്‍ വ്യക്തമാക്കി. ആര്‍എംപിക്ക് പിന്തുണ നല്‍കുന്നത് തുടരും. തനിക്കെതിരെയുള്ള പാര്‍ട്ടിതീരുമാനം ഇതുവരെ അറിയിച്ചിട്ടില്ലെന്നും മാധവന്‍ വ്യക്തമാക്കി.
Keywords: Kozhikode, Kerala, CPM, K.K. Madavan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.