ആളെ കൊല്ലാന്‍ പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി
Oct 30, 2017, 15:41 IST
കണ്ണൂര്‍: (www.kvartha.com 30.10.2017) ആളെ കൊല്ലാന്‍ പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശാരീരിക പരിശീലനമെന്ന പേരിലാണ് ഇവ അറിയപ്പെടുന്നതെങ്കിലും ആയുധ പരിശീലനമാണ് ഇവിടെ നല്‍കുന്നത്. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്. ദേശസ്നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വംതന്നെ ഊറ്റിക്കളയുന്നു. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീ റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനമാണ് ഇവിടെ നല്‍കുന്നത്. എന്നാല്‍ ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധ പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയാണു സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ പരിശീലനകേന്ദ്രം തുടങ്ങിയത്. എല്ലാ ജില്ലകളിലും ഇത്തരം പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാന്‍ സിപിഎം തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലികളിലെ വന്‍ പങ്കാളിത്തം രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗപ്പെടുത്താനാണു പാര്‍ട്ടിയുടെ തീരുമാനം.
ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ കൊണ്ടു സാധിക്കുമെന്നാണു വിലയിരുത്തല്‍. നിലവില്‍ പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും പാര്‍ട്ടിയുടെ പുതിയ സംരഭത്തിന്റെ പിന്നിലുണ്ട്. ഡിവൈഎഫ്ഐ ഭാരവാഹികള്‍ക്കാണു പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല.

Also Read:
കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി; പടയൊരുക്കം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പി. ഗംഗാധരന് നായര്‍ വിട്ടുനിന്നു, ഡിസിസി പ്രസിഡണ്ടും എത്തിയില്ല
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM Forms training Center for Army Requirements, CM inaugurated Kannur, Kannur, News, Politics, Chief Minister, Inauguration, Military, CPM, Youth, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.