സോളാര്‍ കേസ്: മുഖ്യമന്ത്രിയെ കുടുക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്ന് തോമസ് ഐസക്

 


കൊച്ചി: (www.kvartha.com 19/02/2015) സോളാര്‍ കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമോ?. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും ആയ ടിഎം തോമസ് ഐസക്കാണ് മുഖ്യമന്ത്രിയെ കുടുക്കാനുള്ള പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സിപിഎമ്മിന്റെ കയ്യിലുണ്ടെന്ന ഭീഷണിയുമായാണ് തോമസ് ഐസ്‌ക് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി മാത്രമല്ല, മറ്റ് പലരും രേഖകള്‍ പുറത്തുവിടുന്നതോടെ അപകീര്‍ത്തിപ്പെടുമെന്നാണ് തോമസിന്റെ ഭീഷണി. കേസുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മീഷന് മൊഴി നല്‍കിയപ്പോഴാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് സിപിഎമ്മിന്റെ കയ്യില്‍ ഉള്ളതെന്നാണ് ഐസക്കിന്റെ മൊഴി.

പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ കയ്യിലാണ് ഫോണ്‍ സംഭാഷണമടങ്ങിയ രേഖകള്‍ ഉള്ളത്. എന്നാല്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യന്റെ രാജി ആവശ്യപ്പെട്ട് പല സമരമുറകളും ആവിഷ്‌ക്കരിച്ച സി പി എം അപ്പോഴൊന്നും പറയാത്ത രേഖകളുടെ കാര്യമാണ് ഇപ്പോള്‍ പറയുന്നത്.  എന്നാല്‍ അതിനും തോമസ് ഐസക്കിന് ന്യായമുണ്ട്.

സോളാര്‍ കേസ്: മുഖ്യമന്ത്രിയെ കുടുക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്ന് തോമസ് ഐസക്മുഖ്യമന്ത്രിയെ കുടുക്കാന്‍ വേണ്ടി  രേഖകള്‍ പുറത്ത് വിട്ടാല്‍ മറ്റ് പലരും അപകീര്‍ത്തിപ്പെടാന്‍ ഇടയുള്ളതുകൊണ്ടാണ് രേഖകള്‍ പുറത്തുവിടാത്തതെന്നാണ് ഐസക്കിന്റെ വാദം. അതുകൊണ്ട്  രേഖകള്‍ പുറത്ത് വിടേണ്ടെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നുവെന്നും ഐസക് പറയുന്നു.

സരിത മുഖ്യമന്ത്രിയെ കണ്ട സംഭവവും, ആഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിച്ചിരുന്ന കാര്യവും തോമസ്
ഐസക്ക് കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2013 മാര്‍ച്ച് 20 നാണ സോളാര്‍ കേസില്‍ മുഖ്യപ്രതി സരിത എസ് നായര്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിന് മുമ്പ് പല തവണ ആഭ്യന്തരമന്ത്രിയേയും അദ്ദേഹത്തിന്റെ പിഎയേയും സെക്രട്ടറിയേയും സരിത പല തവണ വിളിച്ചിട്ടുണ്ടെന്നും തോമസ് ഐസക് മൊഴി നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബാളിഗെ അസീസ് കൊലക്കേസ് പ്രതി കാപ്പ കേസില്‍ അറസ്റ്റില്‍
Keywords:  CPM have the phone record that proves relation between Saritha and Oommen Chandy, Kochi, Alappuzha, Threatened, Thomas Issac, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia