ജിഷ എലിസബത്തിനെതിരെ സദാചാര ഗൂണ്ടായിസം: നടപടി വേണമെന്നും വേണ്ടെന്നും സിപിഎമ്മില്‍ തര്‍ക്കം
Jul 15, 2015, 18:56 IST
തിരുവനന്തപുരം: (www.kvartha.com 15/07/2015) സദാചാര ഗൂണ്ടായിസത്തിന് നേതൃത്വം നല്‍കിയ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തം. മാധ്യമം സബ് എഡിറ്റര്‍ ജിഷാ എലിസബത്തിനെയും ഭര്‍ത്താവ് ജോണിനെയും അപമാനിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്ത രാജേന്ദ്രന്‍, വിനോദ് കുമാര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ആവശ്യം. ഇരുവരെയും ചൊവ്വാഴ്ച പോലീസ് അറസ്റ്റു ചെയ്തു വിട്ടയച്ചിരുന്നു.
ലഘുവായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും അത് മതിയായ ശിക്ഷ ലഭിക്കാന്‍ പോരെന്നും ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകരുടെ വിവിധ കൂട്ടായ്മകള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, തിരുവനന്തപുരം പ്രസ്‌ക്ലബ്, നെറ്റുവര്‍ക്ക് ഓഫ്് വിമന്‍ ഇന്‍ മീഡിയ എന്നിവയാണ് ഇടപെട്ടത്. ചൊവ്വാഴ്ച പ്രസ്‌ക്ലബില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധ യോഗം മാറ്റിവച്ചത് ചില ഉന്നതതല ഇടപെടലുകള്‍ മൂലമാണെന്ന് ആശങ്ക ഉയര്‍ന്നെങ്കിലും അതു കുപ്രചാരണമായിരുന്നു എന്നു വ്യക്തമായി. ബുധനാഴ്ച വിപുലമായ പ്രതിഷേധ യോഗം നടത്തി.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ജിഷയ്ക്കും ജോണിനുമെതിരെ അപമാന ശ്രമം ഉണ്ടായത്. ശാസ്്തമംഗലം പൈപ്പിന്‍മൂടിന് അടുത്ത് ജോണ്‍ നടത്തുന്ന പരസ്യനിര്‍മാണ സ്ഥാപനത്തില്‍ എത്തിയതായിരുന്നു ജിഷ. അവധി ദിനമായതിനാല്‍ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ജിഷ കയറിപ്പോകുന്നത് കണ്ട ചിലര്‍, കുറേ സമയമായിട്ടും അവര്‍ ഇറങ്ങി വരാത്തതിനെത്തുടര്‍ന്ന് സ്ഥാപനത്തിലെത്തി ബഹളം വയ്ക്കുകയായിരുന്നു. തങ്ങള്‍ ദമ്പതികളാണെന്നു വിശദീകരിച്ചെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല. ഒരുഘട്ടത്തില്‍ ജിഷ താലി ഉയര്‍ത്തിക്കാണിച്ചു ബോധ്യപ്പെടുത്താനും ശ്രമിച്ചു. ഒടുവില്‍ പോലീസിനെ വിളിച്ചുവരുത്തിയാണ് ഇരുവരും രക്ഷപ്പെട്ടത്. പോലീസെത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ജിഷ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. രാജേന്ദ്രനു വിനോദ്കുമാറിനും പുറമേ മറ്റു ചിലരെക്കൂടി പിടിക്കാനുണ്ട്.
സംഭവം വലിയ വിവാദമാവുകയും ജിഷ താലി ഉയര്‍ത്തിക്കാണിച്ചു ബോധ്യപ്പെടുത്തേണ്ടിവന്നതും അക്രമികളുടെ സിപിഎം ബന്ധവും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായതോടെ സിപിഎം നാണക്കേടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമം. അതേസമയം ഇക്കാര്യത്തില്‍ തന്നെ വ്യത്യസ്ഥാഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്. പോലീസ് പോലും നിസ്സാരമായ വകുപ്പുകള്‍ ചുമത്തിയവരെ പാര്‍ട്ടി കൈവിടരുതെന്നാണ് മറുവാദം. മാധ്യമപ്രവര്‍ത്തകരില്‍ സിപിഎം പക്ഷത്തു നില്‍ക്കുന്നവരെക്കൂടി അകറ്റാനെ അക്രമികളെ സംരക്ഷിക്കുന്ന നടപടി ഉപകരിക്കൂ എന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.
Keywords: CPM, Kerala, Facebook, CPM, CPM in dilema on Moral Policing issue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.