മന്ത്രിസഭാ രൂപീകരണത്തിലും പൊലീസ് ഭരണത്തിലെ വീഴ്ചകളിലും സി പി എം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം

 


തിരുവനന്തപുരം: (www.kvartha.com 15.12.2021) മന്ത്രിസഭാ രൂപീകരണത്തിലും പൊലീസ് ഭരണത്തിലെ വീഴ്ചകളിലും സി പി എം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മന്ത്രിസഭാ രൂപീകരണത്തില്‍ പുതുമുഖങ്ങളെ മാത്രം പരിഗണിച്ചതിലും പൊലീസ് ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

സമ്മേളനത്തിലെ പൊതുചര്‍ചയിലാണ് വിമര്‍ശനമുയര്‍ന്നത്. പൊതുസമൂഹവും പ്രതിപക്ഷവും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പലതും ഏരിയ സമ്മേളത്തിലെ പൊതുചര്‍ചയിലും ഉയര്‍ന്നുവന്നു. മുട്ടില്‍ മരംമുറി വിവാദത്തിന് പിന്നില്‍ സിപിഐയും റവന്യു വകുപ്പുമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. തുടര്‍ഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രി കാണിച്ചത് ഏകാധിപത്യ സ്വഭാവമാണെന്നാണ് കാട്ടാക്കട ലോകല്‍ കമിറ്റിയില്‍ നിന്ന് ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധിയുടെ വിമര്‍ശനം.

പുതിയ മന്ത്രിസഭ നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയതാണെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നു. പൊലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആര്‍ എസ് എസുകാരാണ്. ഉദ്യോഗസ്ഥതലത്തില്‍ ആര്‍ എസ് എസ് സ്ലീപെര്‍ സെലു(Cell) കള്‍ സജീവമാണ്. മുട്ടില്‍ മരംമുറി വിവാദത്തില്‍ സിപിഐയും അവര്‍ ഭരിക്കുന്ന റവന്യൂ വകുപ്പുമാണ് പ്രതിസ്ഥാനത്ത്. നിര്‍ണായക സമയത്തെല്ലാം സിപിഎമിനെ പ്രതിരോധത്തിലാക്കുന്ന സിപിഐയുടെ യഥാര്‍ഥ സ്ഥിതി തുറന്നുകാണിക്കാന്‍ പാര്‍ടി തയാറാകണമായിരുന്നു. ഇതിന് സര്‍കാരോ പാര്‍ടിയോ തയാറായില്ല. റവന്യു വകുപ്പില്‍ നടക്കുന്നത് പണപ്പിരിവാണെന്നുള്ള വിമര്‍ശനവും ഉയര്‍ന്നു.

മന്ത്രിസഭാ രൂപീകരണത്തില്‍ രണ്ട് ടേം വ്യവസ്ഥ പാലിക്കുന്നതിനെതിരേ അന്ന് തന്നെ ചര്‍ചകള്‍ ഉയര്‍ന്നുവന്നിരുന്നു. പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനിര്‍ത്തിയത് മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. തീരുമാനങ്ങള്‍ പാര്‍ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പിക്കാരന്റെ ഇഷ്ടത്തിന് കാര്യങ്ങള്‍ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചര്‍ച ലക്ഷ്യമിടുന്നത്.

കെ റെയില്‍ പദ്ധതി സംബന്ധിച്ചും വിമര്‍ശനമുണ്ട്. കെ റെയില്‍ പദ്ധതിയുടെ ഓഫിസില്‍ ഡെപ്യൂടി മാനേജരായി ജോണ്‍ ബ്രിടാസ് എം പിയുടെ ഭാര്യയെ നിയമിച്ചതിലും വിമര്‍ശനമുണ്ട്. ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

മന്ത്രിസഭാ രൂപീകരണത്തിലും പൊലീസ് ഭരണത്തിലെ വീഴ്ചകളിലും സി പി എം കാട്ടാക്കട ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം

സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് അഫിലിയേഷന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എംഎല്‍എ ഐ ബി സതീഷിനോട് വിശദീകരണം ചോദിച്ചതോടെയാണ് ജില്ലയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.

Keywords:  CPM Kattakada area conference criticizes CM Pinarayi Vijayan, Thiruvananthapuram, News, Conference, CPM, Criticism, Pinarayi vijayan, Chief Minister, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia