Controversy | തന്നെ രോഗിയാക്കിയെന്ന സികെപി പത്മനാഭന്റെ വിമര്‍ശനം: കണ്ണൂരിലെ നേതാക്കള്‍ മറുപടി പറയുമെന്ന് എം വി ഗോവിന്ദന്‍

 
CPM, Kerala, Padmanabhan, controversy, Kannur, political dispute, party infighting
CPM, Kerala, Padmanabhan, controversy, Kannur, political dispute, party infighting

Photo Credit: Facebook / MV Govindan

പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാവില്ലെന്ന് സികെപി തുറന്നടിച്ചു. 

താഴെ നിന്നല്ല മുകളില്‍ നിന്നും തിരുത്തണമെന്നും തനിക്കെതിരെ നടപടിയെടുക്കാന്‍ മുന്നില്‍ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സന്തോഷം ഉണ്ടെന്നും സികെപി പറഞ്ഞിരുന്നു. 
 

കണ്ണൂര്‍: (KVARTHA) സിപിഎം (CPM) മുന്‍ സംസ്ഥാന കമിറ്റി അംഗം സികെപി പത്മനാഭന്റെ (CKP Padmanabhan) വിമര്‍ശനത്തില്‍ തുടര്‍ ചര്‍ചകള്‍ ഒഴിവാക്കാന്‍ സിപിഎം. പാര്‍ടി അണികളുടെ വികാരം എതിരാകുമെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ (Party Leaders) വിലയിരുത്തല്‍. അതേസമയം വിഷയത്തില്‍ ജില്ലയിലെ നേതാക്കള്‍ പ്രതികരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ (MV Govindan) കണ്ണൂര്‍ മലപ്പട്ടത്ത് മാധ്യമപ്രവര്‍ത്തകരോട് (Media) പ്രതികരിച്ചത്.


പാര്‍ടിയാണ് തന്നെ രോഗിയാക്കിയതെന്നും പാര്‍ടിയില്‍ വിഭാഗീയത ഉണ്ടായിരുന്നുവെന്നും അധികാരമായിരുന്നു അവരുടെ ലക്ഷ്യം എന്നുമാണ് സികെപി കണ്ണൂര്‍ വിഷന്‍ ചാനലിനോട് പറഞ്ഞത്. താന്‍ ശരിയുടെ പക്ഷത്താണ് നിലകൊണ്ടത്. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാവില്ലെന്ന് സികെപി തുറന്നടിച്ചു. താഴെ നിന്നല്ല മുകളില്‍ നിന്നും തിരുത്തണമെന്നും തനിക്കെതിരെ നടപടിയെടുക്കാന്‍ മുന്നില്‍ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സന്തോഷം ഉണ്ടെന്നും സികെപി പറഞ്ഞിരുന്നു. 

സികെപിയുടെ പ്രതികരണം വന്ന് മൂന്നാം ദിവസവും പ്രതികരിക്കാന്‍ സിപിഎം നേതൃത്വം തയാറായിട്ടില്ല. നിലവില്‍ മാടായി ഏരിയ കമിറ്റി അംഗമാണ് സികെപി. പാര്‍ടി ജില്ലാ നേതൃത്വം പ്രതികരിക്കുമെന്ന് പറഞ്ഞാണ് എം വി ഗോവിന്ദന്‍ ഒഴിഞ്ഞു മാറിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia