EP Jayarajan | സിപിഎം കേന്ദ്രകമിറ്റി അംഗം ഇപി ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവോ? തീരുമാനത്തിന് പിന്നില്‍ പാര്‍ടിയുടെയും സര്‍കാരിന്റെയും പ്രവര്‍ത്തനങ്ങളിലുള്ള കടുത്ത അതൃപ്തിയെന്നും റിപോര്‍ട്

 


തിരുവനന്തപുരം: (www.kvartha.com) സിപിഎം കേന്ദ്രകമിറ്റി അംഗം ഇ പി ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപോര്‍ട്. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. പാര്‍ടിയുടെയും സര്‍കാരിന്റെയും പ്രവര്‍ത്തനങ്ങളിലുള്ള കടുത്ത അതൃപ്തിയാണ് അദ്ദേഹത്തെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്.

EP Jayarajan | സിപിഎം കേന്ദ്രകമിറ്റി അംഗം ഇപി ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവോ? തീരുമാനത്തിന് പിന്നില്‍ പാര്‍ടിയുടെയും സര്‍കാരിന്റെയും പ്രവര്‍ത്തനങ്ങളിലുള്ള കടുത്ത അതൃപ്തിയെന്നും റിപോര്‍ട്

ഇപി ജയരാജന്‍ അനിശ്ചിതകാല അവധിയിലാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇപി ജയരാജന്‍ എകെജി സെന്ററില്‍ വരാറില്ലെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.

സി പി എം സംസ്ഥാന സെക്രടറിയായി എം വി ഗോവിന്ദനെ നിയമിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നരീതിയില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് ഇക്കാര്യത്തില്‍ യാതൊരു പരിഭവവും ഇല്ലെന്നും സെക്രടറി സ്ഥാനത്തിന് എന്തുകൊണ്ടും യോഗ്യന്‍ എം വി ഗോവിന്ദനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് പാര്‍ടിയുമായി യാതൊരു അസ്വാരസ്യവും ഇല്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണെന്നും അവധി എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അതിനിടെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

1950 മെയ് 28ന് കണ്ണൂരില്‍ ജനിച്ച ഇപി ജയരാജന്‍ സിപിഎമിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രികല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇപി കണ്ണൂര്‍ ജില്ലയില്‍ സിപിഎമിന്റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമിറ്റി അംഗം വരെയായി.

ഡിവൈഎഫ്‌ഐ ( ഡെമോക്രാറ്റിക് യൂത് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) യുടെ ആദ്യ അഖിലേന്‍ഡ്യാ പ്രസിഡന്റും സിപിഐ എം പാര്‍ടി മുഖപത്രമായ ദേശാഭിമാനിയുടെ ജെനറല്‍ മാനേജരുമായിരുന്നു അദ്ദേഹം.

ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇപി ജയരാജന്‍. മന്ത്രിയായിരിക്കെ ബന്ധുനിയമവിവാദത്തില്‍ 2016 ഒക്ടോബര്‍ 14 ന്, ഇപി മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറില്‍, വിജിലന്‍സ് ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനാക്കിയതോടെ ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.

കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1996 വരെയും 2011 മുതല്‍ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.

Keywords: CPM leader EP Jayarajan to ends active politics, Thiruvananthapuram, News, Politics, CPM, Media, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia