M Swaraj | നിങ്ങളുടെ ഓർമശക്തിക്ക് തകരാറൊന്നും പറ്റിയിട്ടില്ല! മാധ്യമങ്ങളോട് 16 ചോദ്യങ്ങളുമായി എം സ്വരാജ്

 


തിരുവനന്തപുരം: (KVARTHA) ഒരുപറ്റം ചോദ്യങ്ങളുമായി മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രടേറിയറ്റംഗം എം സ്വരാജ്‌. ഒരു യുവതിയെ തല്ലിക്കൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും സർകാരിനും എതിരെ സമരത്തിന് നേതൃത്വം നൽകിയ മലപ്പുറത്തെ യൂത് കോൺഗ്രസ് മണ്ഡലം സെക്രടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ എന്നിങ്ങനെ 16 ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ഫേസ്ബുക് പോസ്റ്റിലൂടെ എം സ്വരാജ്‌.

M Swaraj | നിങ്ങളുടെ ഓർമശക്തിക്ക് തകരാറൊന്നും പറ്റിയിട്ടില്ല! മാധ്യമങ്ങളോട് 16 ചോദ്യങ്ങളുമായി എം സ്വരാജ്

അടുത്ത കാലത്തുണ്ടായ ഇത്തരം സംഭവങ്ങളിലെ പ്രതികൾ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ വഹിക്കുന്നവരും സമൂഹത്തിൽ അറിയപ്പെടുന്നവരുമായിട്ടും അവർ പ്രതികളായ കുറ്റകൃത്യങ്ങളുമായി ചേർത്ത് അവരുടെയൊന്നും പേരുകൾ ഓർമയിൽ കടന്നുവരാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ച അദ്ദേഹം നിങ്ങളുടെ ഓർമശക്തിക്കു തകരാറൊന്നും പറ്റിയിട്ടില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ നിങ്ങളുടെ മനസിൽ പതിയും വിധം വാർത്തകളിലൂടെ മാധ്യമങ്ങൾ തുറന്നു കാട്ടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

M Swaraj | നിങ്ങളുടെ ഓർമശക്തിക്ക് തകരാറൊന്നും പറ്റിയിട്ടില്ല! മാധ്യമങ്ങളോട് 16 ചോദ്യങ്ങളുമായി എം സ്വരാജ്

സാമൂഹ്യദ്രോഹികളായ ഈ കുറ്റവാളികളെ പ്രമുഖ മാധ്യമങ്ങളൊന്നു ചേർന്ന് ചിറകിനടിയിൽ സംരക്ഷിച്ചു. ഏതേതോ എഡിഷനുകളിലെ ഉൾപേജിലൊരു മൂലയിൽ റിപോർട് ചെയ്തെന്നു വരുത്തി കളം വിട്ട മാധ്യമങ്ങളാണ് കുറ്റവാളികളെന്നും സ്വരാജ് വിമർശിച്ചു.



ഫേസ്‌ബുക് പോസ്റ്റ് പൂർണരൂപം


Keywords: Malayalam-News, Kerala, Kerala-News, Politics, Thiruvananthapuram, M Swaraj, Media, Face Book, Post, CPM leader M Swaraj criticizes media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia