'ശൈഖുൽ മശാഇഖ് അശ്ശെയ്ഖ് പിണറായി വിജയൻ, ക്യാപ്റ്റൻ; ഒരു ഇമാമുണ്ടെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലായിരിക്കുന്നു'; സിപിഎം നേതാവിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ
Mar 20, 2022, 21:32 IST
മലപ്പുറം: (www.kvartha.com 20.03.2022) പിണറായി വിജയനെ പുകഴ്ത്തിയുള്ള സിപിഎം നേതാവിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇടത് അനുഭാവികൾ ആവേശമായും എതിരാളികൾ ട്രോളിയുമാണ് പ്രസംഗം ആഘോഷിക്കുന്നത്. മാർച് 19 ന് ചെമ്പ്രക്കോട്ടൂരിൽ നടന്ന ഇഎംഎസ്, എകെജി ദിനാചരണത്തിൽ പ്രാദേശിക സിപിഎം നേതാവായ അബ്ദുർ റഹ്‌മാൻ പുൽപറ്റ നടത്തിയ പ്രസംഗമാണ് ശ്രദ്ധ നേടിയത്.
'കോരന്റെ മകനാണ്, ദുബൈ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയതിന് ശേഷം അവിടുത്തെ ഏറ്റവും വലിയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുകയാണ്, ശൈഖ് പിണറായിനെ പറ്റി. ഞങ്ങളെ സംബന്ധിച്ച് റബ്ബിന്റെ കുദ് റത് കൊണ്ട് പിണറായി വിജയന് ഇപ്പോ ഒന്നും പേടിക്കാനില്ല.

കാരണം വലത്തേ ഭാഗത്ത് ഖമറുൽ ഉലമ, ഇടത്തേ ഭാഗത്ത് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ. നടുക്ക് ശൈഖുൽ മശാഇഖ് അശ്ശെയ്ഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. ഒരു ഇമാമുണ്ടെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലായിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തത്,' പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിൽ നിന്ന് സിപിഎമിലെത്തിയയാളാണ് അബ്ദുർ റഹ്‌മാൻ. 'ഞാൻ പണ്ട് ലീഗ് ജാഥയിൽ 'കിഫ്‌ബി ഫണ്ട് വേണ്ടേ വേണ്ട' എന്ന് വിളിച്ചിട്ടുണ്ട്. ഇന്ന് ലീഗ് എം എൽ എ മാർ 'കിഫ്‌ബി താ' എന്ന് പറഞ്ഞ് നടക്കുന്നുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.

Keywords: Malappuram, Kerala, News, India, Pinarayi-Vijayan, Minister, CPM, Political party, Politics, Viral, Social Media, CPM leader's speech goes viral on social media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.