Manju Warrier | ചാലക്കുടിയിൽ സർപ്രൈസ് സ്ഥാനാർഥിയായി ലേഡി സൂപർ സ്റ്റാർ മഞ്ജുവാര്യർ രംഗത്തിറങ്ങുമോ? അണിയറ നീക്കങ്ങൾ ശക്തമാക്കി സിപിഎം
Feb 18, 2024, 11:33 IST
_ഭാമനാവത്ത്_
തൃശൂർ: (KVARTHA) ജില്ലയിലെ ചാലക്കുടിയിൽ മലയാള സിനിമയില ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറക്കാൻ സി.പി.എം അണിയറ നീക്കങ്ങൾ തുടങ്ങി. ഇന്നസെൻ്റിലുടെ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് വീണ്ടും പയറ്റാൻ ശ്രമിക്കുന്നത്. എന്നാൽ മഞ്ജു വാര്യർ ഈ കാര്യത്തിൽ ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണ് വിവരം. ഒരു പാർട്ടിയുടെ പിൻതുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കരിയറിൽ ഗുണം ചെയ്യില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.
ഇന്നസെൻ്റിന് നേരത്തെ ആർ.എസ്.പി പശ്ചാത്തലമുണ്ടായിരുന്നു. ചലച്ചിത്ര മേഖലയിൽ സജീവമാകുന്നതിന് മുൻപെ നാട്ടിലെ പൊതു പ്രവർത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും സജീവമായിരുന്നു. എന്നാൽ മഞ്ജു വാര്യർക്ക് മലയാളത്തിലെ മുൻനിര നായികയെന്ന ലേബൽ മാത്രമേയുള്ളു. മലയാള ചലച്ചിത്ര രംഗത്തെ നടികളുടെ കൂട്ടായ്മയായ വുമൺ ഇൻ കലക്ടീവ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഞ്ജു വാര്യർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് സംഘടനയ്ക്കു താൽപര്യമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മലയാള ചലച്ചിത്ര രംഗത്ത് എല്ലാതരത്തിലും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് പാർലമെൻ്റിൽ മഞ്ജു വാര്യരുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ മുൻ വിദ്യാഭ്യാസമന്ത്രി സി.വി രവീന്ദ്രനാഥിൻ്റെ പേരാണ് ചാലക്കുടി മണ്ഡലത്തിൽ ഉയർന്നു വരുന്ന മറ്റൊരു പേര്. മഞ്ജു വാര്യർ മത്സര രംഗത്തിറങ്ങിയില്ലെങ്കിൽ പകരം തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുക രവീന്ദ്രനാഥ് തന്നെയായിരിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

News, News-Malayalam-News, Kerala, Politics, Manju Warrier, CPM, LDF, Lok Sabha Election, Chalakudy, CPM likely to field Manju Warrier from Chalakudy seat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.