മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി

 


മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി
മലയിന്‍കീഴ്: സി.പി.ഐ.യ്ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കാതിരിക്കാന്‍ സി.പി.എം. കരുക്കള്‍ നീക്കിയത് മൂലം മാറനല്ലൂര്‍ പഞ്ചായത്ത് ഭരണം ഇടതു മുന്നണിക്ക് നഷ്ടമായി. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്റെ വോട്ട് അസാധുവാകുകയും മറ്റൊരു സി.പി.എം അംഗം കെ.രാജേന്ദ്രന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തതാണ് പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നം മുതലെടുത്ത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ജെ.എസ്.എസ് സ്വതന്ത്രന്‍ എ.എന്‍ സനല്‍ കുമാറിനെ വിജയിപ്പിച്ചു. പത്തു വോട്ടാണ് സനല്‍ കുമാറിന് ലഭിച്ചത്. വൈസ് പ്രസിഡണ്ടായി സി.പി.എമ്മിലെ ബിന്ദു ശ്രീകുമാര്‍ തെരെഞ്ഞെടുക്കപ്പെട്ടു.

21 അംഗങ്ങള്‍ ഉള്ള പഞ്ചായത്തില്‍ ഇടതു മുന്നണിക്ക് 11 അംഗങ്ങളാണുള്ളത്. മുന്നണി ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് സി.പി.എമ്മിലെ എരത്താവൂര്‍ ചന്ദ്രനും വൈസ് പ്രസിഡണ്ട് സി.പി.ഐയിലെ സുലോചനയും രാജിവെച്ച് അടുത്ത മൂന്നു വര്‍ഷത്തേക്ക് പ്രസിഡണ്ട് സ്ഥാനം സി.പി.ഐക്കും വൈസ് പ്രസിഡണ്ട് സ്ഥാനം സി.പി.എമ്മിനും നല്‍കുവാനായിരുന്നു തീരുമാനം.

ഇതു പ്രകാരമാണ് ഇരുവരും രാജിവെച്ചത്. എന്നാല്‍ ഇതിനു വിരുദ്ധമായി സി.പി.എം അംഗങ്ങള്‍ പ്രവര്‍ത്തിച്ചതോടെ സി.പി.ഐക്ക് പ്രസിഡണ്ട് സ്ഥാനം ലഭിച്ചില്ലെന്നുമാത്രമല്ല, വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇടതു മുന്നണിയുടെ പരാജയത്തിന് കാരണക്കാരായ രണ്ട് അംഗങ്ങളെയും സി.പി.എം പുറത്താക്കി. രാജേന്ദ്രന്റെ വീടിനു നേരെ തിങ്കളാഴ്ച ആക്രമണവും നടന്നു.

Keywords: CPM, President, Congress, BJP, Resigned, Panchayath, Vote, Attack, House, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia