ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് സിപിഎം മുഖപത്രത്തിലെ മുഖപ്രസംഗം; സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല, മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്, സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വാദം
Jan 18, 2020, 10:47 IST
തിരുവനന്തപുരം: (www.kvartha.com 18.01.2020) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് സിപിഎം മുഖപത്രത്തിലെ മുഖപ്രസംഗം. തിരുവനന്തപുരത്തും ഡെല്‍ഹിയിലും മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് പ്രസ്താവന നടത്തുന്നതെന്നാണ് പ്രധാന വിമര്‍ശനം.
സര്‍ക്കാരുമായുണ്ടായ തെറ്റിധാരണ വിവാദമാക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നടത്തുന്ന സമരത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ ഭീഷണി മുഴക്കുകയാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ വിമര്‍ശിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേക്കാളുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്.
രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിധരിച്ചുപോയി. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുപോലും ഗവര്‍ണറുടെ അനുമതിക്ക് കാത്തുനില്‍ക്കണമെന്ന കീഴ്വഴക്കം ഉറപ്പിക്കാനാണ് ആരിഫ് ഖാന് ശ്രമിക്കുന്നതെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യും മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ലെന്നും പത്രം അതിന്റെ മുഖപ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ചുകൊണ്ട് ഗവര്‍ണര്‍ എന്നത് സ്വതന്ത്രമായ പദവിയാണെന്ന ചിന്താഗതിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും പത്രം രൂക്ഷമായി വിമര്‍ശിക്കുന്നു. വരും ദിവസങ്ങളില്‍ അദ്ദേഹത്തിനെതിരെ ഇതേ നിലപാട് സംസ്ഥാന മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അവര്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടാമെന്നും പാര്‍ട്ടി പത്രം സൂചന നല്‍കുന്നുണ്ട്.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാരും ഗവര്‍ണരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഗവര്‍ണര്‍ സര്‍ക്കാരില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ട് നല്‍കുക നിയമപ്രകാരം സര്‍ക്കാരിന്റെ ബാധ്യതയാണോ എന്നാവും പരിശോധിക്കുക.
നിയമവകുപ്പിന്റെയും എജിയുടെയും അഭിപ്രായം ആരായാനും സാധ്യതയുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങളില്‍ കടന്നുകയറാന്‍ ഗവര്‍ണറെ അനുവദിക്കേണ്ട എന്ന പൊതുവികാരവും സര്‍ക്കാരിലുണ്ട്. എന്നാല്‍ പ്രതിസന്ധി വര്‍ധിപ്പിക്കാതെ പ്രശ്നം പരിഹരിക്കുന്നതിനാവും മുന്‍തൂക്കം.
സര്‍ക്കാരില്‍ വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും യാതൊരു സൂചനയും പുറത്ത് വന്നിട്ടില്ല. നിലവില്‍ ജയ്പ്പൂരിലുള്ള ഗവര്‍ണര്‍ ഈ മാസം 20നാണ് സംസ്ഥാനത്തേക്ക് മടങ്ങി വരുന്നത്.
എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിനായി അദ്ദേഹം ഒരു വിശദീകരണത്തിന് ശ്രമിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. പൗരത്വ നിയമഭദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കുകയും തുടര്‍ന്ന് നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തതോടെയാണ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM mouthpiece criticises Governor for his remarks on state government, Thiruvananthapuram, News, Politics, Governor, Criticism, Chief Minister, Pinarayi vijayan, Kerala, CPM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.