വ്യക്തിഹത്യക്ക് ഇനി സി.പി.എം ഇല്ല; പാഠം പിണറായിയുടെ അനുഭവം, വി.എസിനും ഇത് തിരിച്ചടി
Nov 24, 2013, 10:30 IST
തിരുവനന്തപുരം: വ്യക്തികളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തേജോവധം ചെയ്യുന്ന സമീപനത്തെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുന്നത് രാഷ്ട്രീയ നയമാക്കി മാറ്റാനുള്ള ചര്‍ച്ചയ്ക്ക് സി.പി.എം. 27ന് പാലക്കാട് ആരംഭിക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകും.
പാര്‍ട്ടി അത് ഔദ്യോഗിക നിലപാടായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് സൂചന. പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കുന്ന രേഖയില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ വിശദീകരണമുണ്ടാകും. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ തേജോവധം ചെയ്യുന്ന രീതി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലും പല നേതാക്കളെയും തരംപോലെ തേജോവധം ചെയ്യുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട് സി.പി.എം എന്നത് അനൗദ്യോഗികമായി സമ്മതിച്ചുകൊണ്ടാണ് ഇപ്പോള്‍ സമീപനം മാറ്റുന്നത്.
രണ്ടു കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിക്കും എതിരേ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തല്‍ സി.പി.എം സംസ്ഥാന ഘടകം അതേപടി ഏറ്റുപിടിക്കാതിരുന്നത് ഈ മാറുന്ന സമീപനത്തിന്റെ ഭാഗമാണ്. തെളിവുകളാണെന്നു പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം പ്രതികരിക്കാം എന്നാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്. അത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചത് രാഷ്ട്രീയ ആയുധമാക്കാന്‍ വി.എസ് അനുകൂലികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിണറായിയും ഔദ്യോഗിക പക്ഷവും മാറ്റത്തിന്റെ പാതയില്‍ ഉറച്ചു തന്നെയാണ്.
ലാവ്്‌ലിന്‍ കേസില്‍ പിണറായിയെ രാഷ്ട്രീയ വിരോധികളും പാര്‍ട്ടിയിലെ വി.എസ് പക്ഷവും മാധ്യമങ്ങളും ചേര്‍ന്നു വേട്ടയാടിയ കാലത്തു തന്നെ സി.പി.എമ്മിനുള്ളില്‍ തുടങ്ങിവച്ച ആലോചനയും ചര്‍ച്ചയുമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്. പിണറായി ലാവ്്‌ലിന്‍ കേസില്‍ കുറ്റമുക്തനായതുകൊണ്ട് കാര്യങ്ങള്‍ വേഗത്തിലാവുകയും ചെയ്തു. മറിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരമൊരു തീരുമാനം പാര്‍ട്ടി രേഖയില്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല. പിണറായിക്കെതിരായ വിമര്‍ശനങ്ങളെ ചെറുക്കാനുള്ള കുറുക്കുവഴിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. എന്നാല്‍ പിണറായി കുറ്റമുക്തനായതുകൊണ്ട് ആ വിമര്‍ശനം നിലനില്‍ക്കില്ലെന്ന് സി.പി.എം മനസിലാക്കിയിട്ടുണ്ട്.
പാര്‍ട്ടിയിലും പുറത്തുമുള്ള രാഷ്ട്രീയ വിരോധികളെ മയമില്ലാതെ തേജോവധം ചെയ്യുന്നത് നയമാക്കി മാറ്റിയ നേതാവ് എന്ന് ആക്ഷേപം കേള്‍ക്കുന്ന വി.എസ് അച്യുതാനന്ദന്റെ അത്തരം നീക്കങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ഒരു തരത്തിലും ലഭിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് ഇപ്പോഴത്തെ നയം മാറ്റം. ആര്‍. ബാലകൃഷ്ണ പിള്ള, ടി.എം ജേക്കബ്, ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ യു.ഡി.എഫ് നേതാക്കളെ പരസ്യമായും പിണറായി വിജയനുള്‍പെടെയുള്ള സി.പി.എം നേതാക്കളെ രഹസ്യമായും വേട്ടയാടുന്ന വി. എസ്, അതിനുള്ള വന്‍ സാമ്പത്തിക ബാധ്യത പല സുഹൃത്തുക്കളില്‍ നിന്നു ലഭിച്ചതായാണ് പറയാറ്.
എന്നാല്‍ അഴിമതിക്കെതിരായ വി.എസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടി സഹായം നല്‍കിയതായാണ് പാര്‍ട്ടി നേരത്തേ വെളിപ്പെടുത്തിയിരുന്നത്. പക്ഷേ, അഴിമതിക്കെതിരായ പോരാട്ടം എന്ന പേരില്‍ വി.എസ് വ്യക്തികളെ ഉന്നംവച്ച് തേജോവധം ചെയ്യുകയാണുണ്ടായത് എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ പലവട്ടം ഉയര്‍ന്നു വന്നിരുന്നു. ഇനി പാര്‍ട്ടി സ്വന്തം നിലയ്ക്ക് അഴിമതിക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തുന്നതല്ലാതെ വി.എസിന്റെ വ്യക്തിപരമായ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കില്ല. മാത്രമല്ല, അത്തരം നീക്കങ്ങള്‍ അനുവദിക്കാനും ഉദ്ദേശിക്കുന്നില്ല. സ്വാഭാവികമായും അതിനെ മറികടന്ന് വി.എസ് സ്വന്തം ഇഷ്ടപ്രകാരം നീങ്ങുമ്പോള്‍ പാര്‍ട്ടി അച്ചടക്കത്തിന് അത് എതിരാവുകയും ചെയ്യും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായിക്കെതിരേ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശം വി.എസിനെതിരേ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ദേശാഭിമാനി തിരുവനന്തപുരം ജനറല്‍ മാനേജരായ മുന്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവ് വരദരാജനെ ഒരു ജീവനക്കാരിയുടെ പരാതിയുടെ പേരില്‍ തേജോവധം ചെയ്യാന്‍ നടത്തിയ ശ്രമവും ഔദ്യോഗിക പക്ഷം പൊളിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Thiruvananthapuram, Pinarayi vijayan, V.S Achuthanandan, CPM, Kerala, Politics, Oommen Chandy, Case, Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live Malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.