കാഞ്ഞങ്ങാട് : ഷൊര്‍ണ്ണൂരും ഒഞ്ചിയവുംപിന്നിട്ട് മുണ്ടൂര്‍ വഴി നീലേശ്വരത്തെത്തിയപ്പോള് സിപിഎമ്മിലെ വിഭാഗിയതയ്ക്ക് വേഗതയേറി. സിപിഎം-സിഐടിയു ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചും വെല്ലുവിളിച്ചും സി ഐടിയു വിഭാഗത്തില്‍പ്പെട്ട ഒരു വിഭാഗം വ്യാഴാഴ്ച രാവിലെ നീലേശ്വരത്ത് സമാന്തര കമ്മിറ്റിക്ക് രൂപം നല്കി.
രാവിലെ ഒമേഗ ടൂറിസ്റ്റ് ഹോമില്‍ ഒത്തുചേര്‍ന്ന 52 സിഐടിയു പ്രവര്‍ത്തകരാണ് നേതൃത്വത്തിനെതിരെ വിമത നീക്കത്തിന് പരസ്യമായി തുടക്കമിട്ടത്. സമാന്തര കണ്‍വെന്‍ഷനില്‍ വെച്ച് 17 അംഗ കമ്മിറ്റി പിറവി എടുത്തിട്ടുണ്ട്. വിമത നീക്കത്തിനും സമാന്തര കണ്‍വെന്‍ഷനും തടയിടാന്‍ ഔദ്യോഗിക പക്ഷത്തുനിന്ന് തിരക്കിട്ട നീക്കങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് വ്യാഴാഴ്ചത്തെ യോഗം നടന്നത്. വിഎസ് വിഭാഗത്തിന്റെ കുത്തകയായ സി ഐടിയു ഓട്ടോ തൊഴിലാളി യൂണിയന് നീലേശ്വരം ബസ് സ്റ്റാന്‍ഡ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട് താല്‍ക്കാലിക കമ്മിറ്റി രൂപീകരിച്ച ഔദ്യോഗിക വിഭാഗത്തിന്റെ നടപടികളെ വെല്ലുവിളിച്ചുകൊണ്ടാണ് സമാന്തര കമ്മിറ്റി രൂപീകരണം എന്നത് ശ്രദ്ധേയമാണ്.
ബസ് സ്റ്റാന്‍ഡ് ഓട്ടോ സ്റ്റാന്റിലെ വിഎസ് നേതാക്കളില്‍ ഒരാളായ മുന്‍ സെക്രട്ടറി പുതുക്കൈയിലെ വി.കെ. കൃഷ്ണന് സസ്പെന്റ്ചെയ്യപ്പെട്ട വൈസ് പ്രസിഡണ്ട് കരിന്തളം ശശി, മുന്‍ സെക്രട്ടറി ബൈജു, നിര്‍വാഹക സമിതി അംഗങ്ങളായ പ്രകാശന് കാര്യങ്കോട്, രാജന് പുതുക്കൈ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച സമാന്തരയോഗം നീലേശ്വരത്ത് നടന്നത്. 17 അംഗ താല്‍ക്കാലിക കമ്മിറ്റിയുടെ പ്രസിഡണ്ടായി ശശി കരിന്തളത്തെയും വൈസ് പ്രസിഡണ്ടായി പ്രകാശന് കാര്യങ്കോടിനെയും സെക്രട്ടറിയായി ബൈജു കരുവാച്ചേരിയെയും, ജോയിന്റ് സെക്രട്ടറിയായി സുനില്‍ ചീര്മക്കാവിനെയും ട്രഷററായി ഗോപാലകൃഷ്ണനെയും തിരഞ്ഞെടുത്തു.
സെപ്റ്റംബര്‍ 30ന് വിപുലമായ കണ്വെന്ഷന് വിളിച്ചുചേര്‍ത്ത് നേതൃത്വത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്താനാണ് വി എസ് വിഭാഗത്തിന്റെ ഉറച്ച തീരുമാനം. വ്യാഴാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കാന് സിപിഎമ്മിന്റെയും സി ഐടിയുവിന്റെയും നേതാക്കള്‍ രംഗ ത്തിറങ്ങിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. നീലേശ്വരത്തെ സമീപ ഓട്ടോ സ്റ്റാന്‍ഡുകളിലും വി എസിനെ അനുകൂലിക്കുന്ന സമാന്തര കമ്മിറ്റികള്‍ക്ക് സാധ്യത ഏറിയിട്ടുണ്ട്.
സിപിഎം- സിഐടിയു തലത്തില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയ വിഭാഗീയതയ്ക്ക് ഒരുപാട് രാഷ്ട്രീയ മാനങ്ങളുണ്ട്. വി എസ് അച്ചുതാനന്ദനെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം പലപ്പോഴും ഒതുക്കാന്‍ ശ്രമം നടന്നപ്പോഴൊക്കെയും വി എസിന് അനുകൂലമായും ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ചും കേരളത്തില്‍ പരസ്യമായ പ്രതികരണവും പ്രകടനങ്ങളും ആദ്യമായി നടത്തി ശ്രദ്ധ പിടിച്ചുപറ്റുകയും ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്ത പാര്‍ട്ടി ശക്തികേന്ദ്രമാണ് നീലേശ്വരം.
വ്യാഴാഴ്ചത്തെ സമാന്തര കണ്വെന്ഷന് നടക്കാതിരിക്കാന്‍ ബുധനാഴ്ച പകല്‍ മുഴുവന്‍ സിപിഎമ്മിന്റെ ജില്ലയിലെ ഉന്നത നേതാക്കള്‍ സജീവ ശ്രമത്തിലായിരുന്നു. നീലേശ്വരം പ്രവര്‍ത്തന തട്ടകമാക്കിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് സമാന്തര കണ്വെന്ഷന് രാഷ്ട്രീയമായി ക്ഷീണമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ കണ്വെന്ഷന് നടക്കാതിരിക്കാന്‍ അദ്ദേഹം മുന്‍കൈയ്യെടുത്ത് കടുത്ത ശ്രമം നടത്തി. ഈ ശ്രമം രാത്രി വളരെ വൈകിയും തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല.
നീലേശ്വരത്തെ പ്രശ്നങ്ങള്‍ മുണ്ടൂര്‍ മാതൃകയില്‍ പരിഹരിക്കാമെന്ന്വരെ ചില നേതാക്കള്‍ വിമത വിഭാഗത്തിന് ഉറപ്പ് നല്‍കിയതായി സൂചനയുണ്ട്. മുണ്ടൂരില്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഏരിയ സെക്രട്ടറി ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിമത കണ്വെന്ഷന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വത്തെ പിടിച്ചുകുലുക്കിയിരുന്നു. ഗോകുല്‍ദാസിന്റെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. ഗോകുല്ദാസില് നിന്ന് തിരക്കിട്ട നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പിച്ചിട്ടുണ്ട്.
നീലേശ്വരത്തെ വിമത വിഭാഗത്തെ ഈ രീതിയില്‍ ചിന്തിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഔദ്യോഗിക നേതൃത്വം നടത്തിയത്. സമാന്തര കണ്വെന്ഷന് നടത്തുകയും സിഐടിയു സമാന്തര കമ്മിറ്റി രൂപീകരിച്ച് നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തുകയും പാര്‍ട്ടിയില്‍ വിഎസ് പക്ഷ ചിന്തകള്‍ ജ്വലിപ്പിച്ച് നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രം തന്നെയാണ് വിമത വിഭാഗം സ്വീകരിച്ചിരിക്കുന്നത്.

Keywords: Kasaragod, Nileshwaram, Kanhangad, Kerala, CPM, CUTU, Auto Driver, Auto Stand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.