മുന്‍ മന്ത്രി ജി സുധാകരനെതിരെ കമിഷന് മുന്നില്‍ പരാതികളുടെ പ്രവാഹം
Jul 25, 2021, 21:51 IST
ആലപ്പുഴ: (www.kvartha.com 25.07.2021) മുന്‍ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാര്‍ടി കമിഷനു മുമ്പാകെ പരാതികളുടെ പ്രവാഹം. അന്വേഷണ പരിധിയിലില്ലാത്ത വിഷയങ്ങളും കമിഷനു മുന്നില്‍ പരാതിയായെത്തിയെന്നാണ് വിവരം.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമിറ്റിയില്‍ നിന്ന് കമിഷനു മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാടെടുക്കുകയുണ്ടായെന്നും അറിയുന്നു. സജി ചെറിയാന്‍, എ എം ആരിഫ് എന്നിവര്‍ അടക്കമുള്ളവര്‍ സ്ഥലം എം എല്‍ എ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു എന്നും റിപോര്‍ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുള്‍പെടുന്ന കമിഷന്‍ അന്വേഷിക്കുന്നത്. ജി സുധാകരനെതിരെ സ്ഥലം എം എല്‍ എ എച്ച് സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. ജി സുധാകരന്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതി തയ്യാറാക്കി കഴിഞ്ഞ ദിവസം കമിഷനു കൈമാറിയിരുന്നു.
പരാതി നല്‍കിയവരില്‍ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം അടക്കം ഉള്‍പെടുന്നു. സുധാകരന്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും തെളിവുകളും കമിഷനു മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമിറ്റിയില്‍ നിന്ന് കമിഷനു മുന്നില്‍ ഹാജരായ ഭൂരിപക്ഷം പേരും സുധാകരന് എതിരായ നിലപാടെടുക്കുകയുണ്ടായെന്നും അറിയുന്നു. സജി ചെറിയാന്‍, എ എം ആരിഫ് എന്നിവര്‍ അടക്കമുള്ളവര്‍ സ്ഥലം എം എല്‍ എ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു എന്നും റിപോര്‍ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുള്‍പെടുന്ന കമിഷന്‍ അന്വേഷിക്കുന്നത്. ജി സുധാകരനെതിരെ സ്ഥലം എം എല്‍ എ എച്ച് സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. ജി സുധാകരന്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതി തയ്യാറാക്കി കഴിഞ്ഞ ദിവസം കമിഷനു കൈമാറിയിരുന്നു.
Keywords: CPM panel to probe charges raised against G Sudhakaran, Alappuzha, News, Politics, Complaint, G Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.