ചെങ്കൊടി ഉയർന്നു: സിപിഎം പാർടി കോൺഗ്രസിന് കണ്ണുരിൽ ആവേശകരമായ തുടക്കം

 


കണ്ണൂർ: (www.kvartha.com 06.04.2022) സിപിഎം പാർടി കോൺഗ്രസിന് കണ്ണുരിൽ തുടക്കമായി. രക്തസാക്ഷികളുടെയും നിരവധി കർഷകസമരഭൂമിയായ കണ്ണുരിൽ മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തി. ബർണശേരിയിലെ നായനാർ അകാഡെമിയിൽ പ്രതിനിധി സമ്മേളന ഹോളിന് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിലാണ് എസ് ആർ പി പതാക ഉയർത്തിയത്. പാർടി ദേശീയ ജനറൽ സെക്രടറി സീതാറാം യെച്ചുരി എസ് ആർ പിയെ കൊടിയുയർത്താൻ ആനയിച്ചു. തുടർന്ന് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ എസ് ആർ പി ചെങ്കൊടിയുയർത്തി.
    
ചെങ്കൊടി ഉയർന്നു: സിപിഎം പാർടി കോൺഗ്രസിന് കണ്ണുരിൽ ആവേശകരമായ തുടക്കം

മുദ്രാവാക്യങ്ങളും വിപ്ലവ ഗാനങ്ങളും മുഴങ്ങിയ പതാകയുയർത്തൽ ചടങ്ങിൻ്റെ ഭാഗമായി ആവേശകരമായി പ്രതിനിധികൾ പാർടി പതാകയെ സല്യുട് ചെയ്തു. തുടർന്ന് നായനാർ അകാഡെമിയുടെ മുൻപിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പി ബി - സി സി അംഗങ്ങളും പ്രതിനിധികളും പുഷ്പാർചന നടത്തി. ശേഷം നടന്ന ഉദ്ഘാന സമ്മേളനത്തിൽ മണിക് സർകാർ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രടറി സീതാറാം യെച്ചുരി ഉദ്ഘാടനം ചെയ്തു.
 
ചെങ്കൊടി ഉയർന്നു: സിപിഎം പാർടി കോൺഗ്രസിന് കണ്ണുരിൽ ആവേശകരമായ തുടക്കം

സിപിഐ ജനറൽ സെക്രടറി ഡി രാജ അഭിവാദ്യം ചെയ്തു. വൈകിട്ട്‌ നാലിന്‌ രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന്‌ പൊതുചർച തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമിറ്റി അംഗങ്ങളുമടക്കം 812 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

Keywords: CPM Party Congress started in Kannur, Kerala, Kannur, News, Top-Headlines, CPM, Congress, Flag, Secretary, Inauguration, Politics.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia