സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് 5,6 തിയതികളില്‍; വി.എസ്. തന്നെ മുഖ്യവിഷയം
Jun 5, 2012, 10:30 IST
കോഴിക്കോട്: സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് 5,6 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നു. വി.എസ്. അച്ചുതാനന്ദനെതിരെയുള്ള പടപ്പുറപ്പാട് തന്നെയാണ് ഔദ്യോഗിക വിഭാഗത്തിന്റെ മുഖ്യ അജണ്ട. എന്നാല്‍ ഇടുക്കി ജില്ലാ സെക്രട്ടറി മണിക്കെതിരെയുള്ള ആക്രമണത്തിലൂടെ പ്രതിരോധം തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് സെക്രട്ടറിയേറ്റില്‍ ആള്‍ബലം കുറഞ്ഞ വി.എസ്.പക്ഷം.
പിണറായി വിജയനെ ഡാങ്കെയോടുപമിച്ച പ്രസ്താവനയും അതുണ്ടാക്കിയ പ്രതികരണങ്ങളും ഉയര്‍ത്തിക്കാട്ടിയായിരിക്കും ഔദ്യോഗിക പക്ഷം വി.എസിനെ ആക്രമിക്കുക. പാര്‍ട്ടി സെക്രട്ടറിക്കെതിരെ നടത്തിയ ആക്രമണം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന് വാദിച്ച് വി.എസി.നെ പ്രതിക്കൂട്ടിലാക്കാമെന്നാണ് അവരുടെ മനസ്സിലിരിപ്പ്. ഒപ്പം ഒഞ്ചിയം സന്ദര്‍ശനവേളയില്‍ വി.എസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാതിരുന്നതും ആയുധമാക്കാനിടയുണ്ട്.
ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗമാണ് മറ്റെന്തിനേക്കാളും പാര്‍ട്ടിക്ക് ദോഷകരമായതെന്നു വാദിച്ച് പ്രതിരോധം തീര്‍ക്കാനാണ് വി.എസ്. പക്ഷം ശ്രമിക്കുക. മണിയെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടി സെക്രട്ടറിയുടെ ദുര്‍ബലതയായി കാണിക്കാനും നീക്കമുണ്ട്.
എന്നാല്‍ എതിരാളികള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കാനോ, ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ കേന്ദ്ര കമ്മിറ്റിക്ക് റിപ്പോര്‍ട്ട് അയക്കാന്‍ ഇരുപക്ഷത്തിനും കഴിയില്ലെന്നതാണ് വാസ്തവവം. പരസ്യപ്രസ്താവന നിര്‍ത്താന്‍ ഇരുകൂട്ടരോടും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടത് വി.എസും പിണറായിയും ലംഘിച്ചതിനാല്‍ കേന്ദ്ര കമ്മിറ്റിയുടെ മുമ്പില്‍ രണ്ടുകൂട്ടരും ഒരുപോലെ കുറ്റക്കാരാണ്.
-ജെഫ്രി റെജിനോള്‍ഡ്.എം
Keywords: CPI(M), Kerala, Pinarayi Vijayan, V.S Achuthanandan, Party meeting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.