ബിജെപി നടത്തുന്നത് റിസോര്‍ട്ട് രാഷ്ട്രീയം: ഇന്ത്യയില്‍ ജനാധിപത്യംപോലും സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് ബൃന്ദ കാരാട്ട്; ഗവര്‍ണറടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുന്നതായും വിമര്‍ശനം
Nov 26, 2019, 10:15 IST
കണ്ണൂര്‍: (www.kvartha.com 26.11.2019) ഇന്ത്യയില്‍ ജനാധിപത്യം സ്വകാര്യവല്‍ക്കരിക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മഹാരാഷ്ട്ര ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. ഗവര്‍ണറടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയതാല്‍പര്യത്തിനായി നഗ്‌നമായി ദുരുപയോഗിക്കുന്നു. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതുപോലെ എംഎല്‍എമാരെ വിലകൊടുത്തു വാങ്ങുന്നു. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യം തന്നെ തൂക്കിവില്‍ക്കുകയാണ് ബിജെപി. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.
പാര്‍ലമെന്ററി രാഷ്ട്രീയത്തിനു പകരം റിസോര്‍ട്ട് രാഷ്ട്രീയമാണ് ഇപ്പോള്‍ അരങ്ങു വാഴുന്നത്. മഹാരാഷ്ട്രയിലും അതാണ് കാണുന്നത്. എംഎല്‍എമാര്‍ തവളകളെപ്പോലെ തലങ്ങും വിലങ്ങും ചാടുന്നു. കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരും സ്വതന്ത്രരുമൊക്കെ ബിജെപിയിലേക്കാണ് ചാടുന്നത്. കുതിരക്കച്ചവടം നിയമവിധേയമായിരിക്കുന്നു. എത്ര ലജ്ജാകരമാണിത്. തെരഞ്ഞെടുപ്പു ബോണ്ടിന്റെപേരില്‍ 6000 കോടി രൂപയാണ് വന്‍കിട കോര്‍പറേറ്റുകളില്‍നിന്ന് ബിജെപി സമാഹരിച്ചത്. ഏറ്റവും വലിയ കുംഭകോണമാണിത്. ഈ പണമുപയോഗിച്ചാണ് മഹാരാഷ്ട്രയിലെയും കര്‍ണാടകം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെയും കുതിരക്കച്ചവടം.
രാജ്യസ്നേഹത്തെക്കുറിച്ചാണ് നരേന്ദ്രമോഡി പറഞ്ഞുകൊണ്ടിരിക്കുന്നത്. നാടിന്റെ സമ്പത്തും പ്രകൃതിവിഭവങ്ങളും കുത്തകമുതലാളിമാര്‍ക്ക് വില്‍ക്കുന്നതല്ല രാജ്യസ്നേഹം. ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള പോരാട്ടത്തിലാണ് കൂത്തുപറമ്പില്‍ രാജീവനും റോഷനും മധുവിനും ബാബുവിനും ഷിബുലാലിനും രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. പുഷ്പന് ജീവിക്കുന്ന രക്തസാക്ഷിയാകേണ്ടിവന്നത്. ഇവരുടെ സമാനതകളില്ലാത്ത ത്യാഗം വരും തലമുറയ്ക്ക് പ്രചോദനമാണെന്നും ബൃന്ദ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, CPM, DYFI, BJP, Maharashtra, Central Government, Narendra Modi, NCP, Election, CPM Politburo member Brinda Karat against BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.